Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:54 AM GMT Updated On
date_range 19 Jun 2017 8:54 AM GMTവായന ദിനാചരണം
text_fieldsbookmark_border
ആലപ്പുഴ: തിങ്കളാഴ്ച ജില്ലയിലെമ്പാടും വായന ദിനാഘോഷങ്ങൾ നടക്കും. സ്‌കൂളുകളിൽ പ്രത്യേക അസംബ്ലികൾ ചേർന്ന് വായനദിനം ആഘോഷിക്കും. സംസ്ഥാന സർക്കാറിെൻറയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ വിപുല പരിപാടികളാണ് ജില്ലയിൽ നടക്കുക. വായന -ദിനാചരണത്തിെൻറ ജില്ലതല ഉദ്ഘാടനം രാവിലെ 11.30ന് ആലപ്പുഴ ഗവ. മുഹമ്മദൻസ് എച്ച്.എസ്.എസിൽ നടക്കും. മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നിർവഹിക്കും. മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള ദേവദത്ത് ജി. പുറക്കാട് സ്മാരക അവാർഡ് പറവൂർ പബ്ലിക് ഗ്രന്ഥശാലയിലെ ലൈബ്രേറിയൻ കെ. ഉണ്ണികൃഷ്ണന് മന്ത്രി സമ്മാനിക്കും. ജില്ലയിലെ മികച്ച സ്‌കൂൾ ലൈബ്രേറിയനായി െതരഞ്ഞെടുത്ത കായംകുളം ബോയിസ് എച്ച്.എസിലെ സൈന ബീവിയെയും മികച്ച സ്‌കൂൾ ലൈബ്രറിയായി െതരഞ്ഞെടുത്ത പറവൂർ ഗവ. എച്ച്.എസ്.എസിനെയും കെ.സി. വേണുഗോപാൽ എം.പി ആദരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിക്കും. നഗരസഭ അധ്യക്ഷൻ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കലക്ടർ വീണ എൻ. മാധവൻ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കല്ലേലി രാഘവൻപിള്ള വായനദിന സന്ദേശവും ചുനക്കര ജനാർദനൻ നായർ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തും. സീനിയർ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്: സ്വാഗതസംഘം ഓഫിസ് തുറന്നു ആലപ്പുഴ: 42ാമത് ദേശീയ സീനിയർ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിെൻറ സ്വാഗതസംഘം ഓഫിസ് ആലപ്പുഴ ടൗൺഹാളിൽ തുറന്നു. കെ.സി. വേണുഗോപാൽ എം.പി ഓഫിസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് ഡി. ലക്ഷ്മണൻ, ആരോഗ്യസമിതി ചെയർമാൻ ബി. മെഹബൂബ്, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഡോ. നിമ്മി അലക്സാണ്ടർ, ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല, ഡോ. ബി. പത്മകുമാർ, കൗൺസിലർ എ.എം. നൗഫൽ എന്നിവർ പങ്കെടുത്തു. മീറ്റ് ഡയറക്ടർ പി.ജെ. ജോസഫ് സ്വാഗതവും കൺവീനർ വി.ജി. വിഷ്ണു നന്ദിയും പറഞ്ഞു. ബസ് തട്ടി നിയന്ത്രണംവിട്ട പെട്ടി ഓട്ടോ മീഡിയനിൽ കയറി; ഓട്ടോ ഡ്രൈവർ ബസ് തടഞ്ഞതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു അരൂർ: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് തട്ടിയ പെട്ടി ഓട്ടോ നിയന്ത്രണം വിട്ട് മീഡിയനിൽ കയറി. ഇതേതുടർന്ന് ഓട്ടോ ഡ്രൈവർ ബസ് തടഞ്ഞത് ഗതാഗത തടസ്സത്തിന് ഇടയാക്കി. അരൂർ ശ്രീനാരായണ നഗറിന് സമീപം ഞായറാഴ്ച വൈകീട്ടാണ് സംഭവം. പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ് കുറച്ചുവൈകിയെങ്കിലും യാത്ര തുടർന്നു.
Next Story