Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:54 AM GMT Updated On
date_range 19 Jun 2017 8:54 AM GMTവയലാർ രവിയുടെ ജന്മദിന സമ്മേളനം; സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsbookmark_border
ആലപ്പുഴ: മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ വയലാർ രവിയുടെ 80ാം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിക്കാൻ ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. ലിജുവിെൻറ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണ യോഗം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. സമ്മേളനങ്ങളും കുടുംബസംഗമങ്ങളും സെമിനാറുമടക്കം അഞ്ചുദിവസം നീളുന്ന ആഘോഷപരിപാടികളിൽ ദേശീയനേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും. കെ.സി. വേണുഗോപാൽ ചെയർമാനും അഡ്വ. എം. ലിജു ജനറൽ കൺവീനറും കെ.പി.സി.സി സെക്രട്ടറി അബ്്ദുൽ ഗഫൂർ ഹാജി ട്രഷററുമായുള്ള കമ്മിറ്റിയിൽ എ.കെ. ആൻറണി, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ, എം.എം. ഹസൻ എന്നിവരാണ് മുഖ്യരക്ഷാധികാരികൾ. കൊടിക്കുന്നിൽ സുരേഷ് എം.പി, പി.സി. വിഷ്ണുനാഥ്, സി.ആർ. ജയപ്രകാശ്, ബി. ബാബുപ്രസാദ്, എം. മുരളി, ജോൺസൺ എബ്രഹാം എന്നിവർ രക്ഷാധികാരികളുമാണ്. ആഗസ്റ്റിലായിരിക്കും പരിപാടി.
Next Story