Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:53 AM GMT Updated On
date_range 19 Jun 2017 8:53 AM GMTഇന്ന് വായനദിനം; മാതൃകയായി ഒരു ഗ്രന്ഥശാല
text_fieldsbookmark_border
ആലപ്പുഴ: ഒരു പുസ്തകം തുറന്ന് വായിച്ചുതുടങ്ങുമ്പോൾ അറിഞ്ഞോ അറിയാതെയോ നിങ്ങൾ കൂടുതൽ സ്വതന്ത്രരാവും. ഇൗ വാക്കുകളുടെ നേരനുഭവമാണ് 70 വർഷമായി പ്രവർത്തിക്കുന്ന 'പറവൂർ പബ്ലിക് ലൈബ്രറി'. അതുകൊണ്ടുതന്നെയാണ് തദ്ദേശവാസികളുടെ പ്രിയപ്പെട്ട വായന ഇടം സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയായി തെരഞ്ഞെടുക്കെപ്പട്ടതും. യുവതലമുറയുടെ വായനശീലം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ലൈബ്രറിയുടെ പ്രവർത്തനങ്ങൾ. 1947ൽ രാജ്യം സ്വാതന്ത്ര്യസമര പോരാട്ടത്തിെൻറ അവസാന ഘട്ടത്തിലെത്തി നിൽക്കുേമ്പാൾ പറവൂരിലെ ഒരുപറ്റം ചെറുപ്പക്കാർ ഭഗവതിക്കൽ ക്ഷേത്രമൈതാനായിൽ ഒത്തുേചർന്നു. വി. കൃഷ്ണപിള്ള, പി.എം. ശങ്കരനാരായപിള്ള, പി.പി. സുകുമാരൻ നായർ, പി.ആർ. ശ്രീധരൻ നായർ, പി. പുരുഷോത്തമൻ നായർ എന്നിവരടങ്ങിയ ആ സംഘമാണ് ഗ്രന്ഥശാലക്ക് തുടക്കമിട്ടത്. ടി.എൻ. ഗോപിനാഥൻ നായരുടെ 'നിലാവും നിഴലും' നാടകം അവതരിപ്പിച്ച് ലഭിച്ച പണം ഉപയോഗിച്ച് പറവൂർ ലൈബ്രറി ആൻഡ് റീഡിങ് റൂം ആരംഭിച്ചു. 1947 ജൂൺ എട്ടിന് അമ്പലപ്പുഴ എൻ.എൻ. ഇളയത് ലൈബ്രറി ഉദ്ഘാടനം ചെയ്തു. 70 വർഷങ്ങൾക്കിടെ ഒേട്ടറെ അംഗീകാരം ലൈബ്രറിയെ തേടിയെത്തി. 1995ൽ മികച്ച ഗ്രന്ഥശാലക്കുള്ള പരമേശ്വരൻ അവാർഡും 1997ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്തതിനുള്ള അവാർഡും ലഭിച്ചു. കാൽനൂറ്റാണ്ടായി ൈലേബ്രറിയനായ കെ. ഉണ്ണികൃഷ്ണൻ 2010ലെ മികച്ച ലൈബ്രേറിയനുള്ള ജില്ലതല പുരസ്കാരവും നേടി. ലൈബ്രറി കൗൺസിലിെൻറ പ്രഥമ സെക്രട്ടറിയും മാധ്യമപ്രവർത്തകനുമായ െഎ.വി. ദാസിെൻറ പേരിൽ സംസ്ഥാനെത്ത ഏറ്റവും മികച്ച ലൈബ്രറിക്ക് കണ്ണൂർ ജില്ലയിലെ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരവും ൈലബ്രറി നേടി. ഏറ്റവും ഒടുവിൽ സംസ്ഥാന ലൈബ്രറി കൗൺസിലിെൻറ സമുന്നത പുരസ്കാരമായ ഇ.എം.എസ് അവാർഡും ഗ്രന്ഥശാലയിലേക്ക് എത്തി. 3675 സജീവ അംഗങ്ങളാണ് ഇവിടുള്ളത്. കഥകൾ, കവിതകൾ, വൈജ്ഞാനിക റഫറൻസ് ഗ്രന്ഥങ്ങൾ അടക്കം 31,217 പുസ്തകങ്ങളുണ്ട്. കേരളത്തിെൻറ പല ഭാഗങ്ങളിൽനിന്നും മലയാള പുസ്തകങ്ങൾ തേടി ആളുകളെത്താറുണ്ട് എന്നത് ലൈബ്രറിയുടെ പ്രാധാന്യം അടിവരയിടുന്നു. വി.എസ്. അച്യുതാനന്ദൻ, മന്ത്രി ജി. സുധാകരൻ ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, സാഹിത്യ രംഗത്തെ പ്രമുഖരുടെ കൂട്ടം ഇവിടത്തെ ആജീവാനന്ത അംഗങ്ങളായുണ്ട്.
Next Story