Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:53 AM GMT Updated On
date_range 19 Jun 2017 8:53 AM GMTതെളിമ ഒന്നാംഘട്ടത്തിന് തുടക്കം; 24ന് ജില്ലയില്‍ 2100 നിയമ ക്ലാസുകള്‍
text_fieldsbookmark_border
ആലപ്പുഴ: ജില്ല നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സമ്പൂര്‍ണ നിയമ സാക്ഷരത പദ്ധതി തെളിമയുടെ ഒന്നാംഘട്ടത്തിന് ഭവന സർവേ പ്രവര്‍ത്തനങ്ങളോടെ തുടക്കമായി. ആലപ്പുഴയെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ നിയമസാക്ഷരത നഗരമാക്കുന്നതിെൻറ മുന്നോടിയായി സാധാരണക്കാരന് നിയമസാക്ഷരത നല്‍കുകയും വിവിധ പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യം. നിയമസാക്ഷരത പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം 24ന് രാവിലെ 10.30ന് ആലപ്പുഴ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 2100 കേന്ദ്രങ്ങളിലായി നിയമബോധന ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. എഴുനൂറോളം പേർക്കാണ് ക്ലാസ് നയിക്കാൻ പരിശീലനം നൽകിയിട്ടുള്ളത്. നഗരസഭയിലെ 52 വാര്‍ഡുകളിലെ വീടുകളിൽ എന്‍.സി.സി, കുടുംബശ്രീ, എന്‍.എസ്.എസ്, അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍, വളൻറിയര്‍മാരടങ്ങിയ സംഘം സർവേ നടത്തും. രണ്ടു ദിവസത്തിനകം ഇത് പൂര്‍ത്തിയാകും. കുട്ടികള്‍, മാനസികമായി ബുദ്ധിമുട്ടുള്ളവര്‍, മയക്കുമരുന്നിന് അടിമകളായവര്‍, ഗോത്രവര്‍ഗക്കാര്‍, മനുഷ്യക്കടത്തിനും വാണിജ്യപരമായ ലൈംഗിക ചൂഷണത്തിനും ഇരയായവര്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമ സേവനങ്ങള്‍ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പ് എന്നീ ഒമ്പതു പദ്ധതികളില്‍ ഉള്‍പ്പെടുന്നവരെ കണ്ടെത്തി നീതി ലഭ്യമാക്കുകയാണ് ലക്ഷ്യം. സര്‍വേ പ്രവര്‍ത്തനങ്ങള്‍ ജില്ല ജഡ്ജി കെ.എം. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നിയമസേവന അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജി വി. ഉദയകുമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, പ്രതിപക്ഷനേതാവ് ഡി. ലക്ഷ്മണന്‍, ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡൻറ് സനല്‍കുമാര്‍, സെക്രട്ടറി അനീഷ്‌കുമാര്‍, തെളിമ കോ-ഓഡിനേറ്റര്‍ എ.എ. റസാഖ്, എന്‍.സി.സി ഓഫിസര്‍മാരായ എ. നാരായണന്‍, ജി. അനുപമ എന്നിവര്‍ പങ്കെടുത്തു. കേന്ദ്രം സഹകരിച്ചാല്‍ ദേശീയപാത 45 മീറ്ററാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കും -മന്ത്രി ജി. സുധാകരന്‍ മാരാരിക്കുളം: കേന്ദ്ര സർക്കാർ സഹകരിച്ചാല്‍ ദേശീയപാത 45 മീറ്ററാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കഞ്ഞിക്കുഴി സര്‍വിസ് സഹകരണ ബാങ്കിെൻറ നവീകരിച്ച ഓഫിസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത നാലുവരിയാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. ഏഴു വര്‍ഷത്തിനുള്ളില്‍ ആലപ്പുഴ പട്ടണത്തിലെ ഗതാഗത സൗകര്യങ്ങള്‍ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതിന് 726 കോടി മാറ്റിവെച്ചിട്ടുണ്ട്. റെയില്‍വേ അധികൃതരുടെ അനാസ്ഥകൊണ്ടാണ് ആലപ്പുഴ ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പറ്റാത്തത്. 2018-ല്‍ മാത്രമേ നിർമാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാന്‍ പറ്റുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖല വലിയ വെല്ലുവിളി നേരിടുകയാണെന്നും നോട്ട് നിരോധനം മേഖലയെ പ്രതിസന്ധിയിലാക്കിയെന്നും നവതി ആഘോഷം ഉദ്ഘാടനം ചെയ്ത മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ആര്‍. നാസര്‍ അധ്യക്ഷത വഹിച്ചു. മിനി ഓഡിറ്റോറിയം ഷാജി ജോര്‍ജും പൈതൃക കൃഷി വികസന പദ്ധതി ഷാനിമോള്‍ ഉസ്മാനും മുതിര്‍ന്ന കര്‍ഷകരെ ആദരിക്കല്‍ സിനിമോള്‍ സോമനും ഉപഹാര സമര്‍പ്പണം എം.ജി. രാജുവും ഉദ്ഘാടനം ചെയ്തു. ആദ്യകാല സഹകാരികളെ എസ്. രാധാകൃഷ്ണനും കര്‍ഷക അവാര്‍ഡ് ജേതാക്കളെ വി.ജി. മോഹനനും വൈവിധ്യ കൃഷി കര്‍ഷകരെ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബീന നടേശും ആദരിച്ചു. സഹകാരി ഇന്‍ഷുറന്‍സ് പ്രഖ്യാപനം പി. പ്രസേനൻ നടത്തി.
Next Story