Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:52 AM GMT Updated On
date_range 19 Jun 2017 8:52 AM GMTപുസ്തകങ്ങൾക്കൊപ്പം നടന്ന കോതമംഗലം
text_fieldsbookmark_border
കോതമംഗലം: സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾക്ക് ഒപ്പവും സംസ്ഥാന രൂപവത്കരണത്തിനും മുന്നേ നടന്ന വായനശാലകളാണ് കോതമംഗലം താലൂക്കിലെ കവളങ്ങാട് സെൻട്രൽ ലൈബ്രറി, പരീക്കണ്ണി പബ്ലിക് ലൈബ്രറി, പോത്താനിക്കാട് പബ്ലിക് ലൈബ്രറി എന്നിവ. 1947ന് മുന്നേ വായനയെയും പുസ്തകങ്ങളെയും സ്നേഹിച്ച ഒരുപറ്റം ആളുകളുടെ നിതാന്ത പരിശ്രമത്തിെൻറ കഥകളാണ് ഒരോ വായനശാലക്കും ഈ വായനദിനത്തിൽ പറയാനുള്ളത്. സംസ്ഥാനത്ത് സ്ഥാപിതമായ ആദ്യ പത്ത് വായനശാലകളിൽ ഒന്നാണ് കവളങ്ങാട് സെൻട്രൽ ലൈബ്രറി. ജില്ലയിലെ രണ്ടാമത്തെയും കോതമംഗലം ഉൾപ്പെടുന്ന പഴയ മൂവാറ്റുപുഴ താലൂക്കിലെ ഒന്നാമത്തെയും ലൈബ്രറിയാണിത്. 1942ലാണ് ഇത് സ്ഥാപിച്ചത്. ലത്തിൻ ആശാൻ, മാത്യു താഴത്തൂട്ട്, ഉതുപ്പ് ചിറ്റേത്തുകുടി, ഇസ്ഹാക്ക് താഴത്തൂട്ട് എന്നിവരുടെ പരിശ്രമഫലമായാണ് ലൈബ്രറി പ്രവർത്തനം ആരംഭിക്കുന്നത്. 1944 ലൈബ്രറി പ്രവർത്തനം കാണാനും പഠിക്കാനും വിവിധ രാജ്യക്കാർ സന്ദർഭിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത് സന്ദർശക പുസ്തകത്തിലുണ്ട്. 1958ൽ ആദ്യമായി പഞ്ചായത്തിൽനിന്ന് 50 രൂപ ഗ്രാൻറ് ലൈബ്രറിക്ക് ലഭിക്കുന്നത്. ഇതോടെ സ്വന്തമായി സ്ഥലം കണ്ടെത്താൻ തീരുമാനിച്ചു. പി.എം. തോമസ് രണ്ട് സെൻറ് സ്ഥലം ലൈബ്രറിക്ക് സംഭാവനയായി നൽകിയതോടെ ഓലഷെഡ് തീർത്ത് നവീകരിച്ചു. 640 അംഗങ്ങളും 300 സജീവ അംഗങ്ങളുമുള്ള ലൈബ്രറി ഇന്ന് മൂന്നുനില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ചികിത്സ സഹായം, സൗജന്യ യൂനിഫോം വിതരണവും പാലിയേറ്റിവ് കെയർ അടക്കമുള്ള സേവനരംഗത്തും സജീവമാണ്. 1946ൽ സ്ഥാപിതമാവുകയും '47ൽ രജിസ്റ്ററും ചെയ്തതാണ് പരീക്കണ്ണി ലൈബ്രറി. സി.എസ്. സക്കറിയ, സി.വി. കുര്യാക്കോസ്, എം.ജെ. പത്രോസ് എന്നിവരാണ് സ്ഥാപിച്ചത്. സി.സി. സക്കറിയ സംഭാവന നൽകിയ പുസ്തകങ്ങളുമായി പി.കെ. കുര്യാക്കോസ് വാടക ഒഴിവാക്കി നൽകിയ മുറിയിലാണ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്. ആയിരത്തോളം അംഗങ്ങളും 500 സജീവാംഗങ്ങളുമാണുള്ളത്. '58 മുതൽ ഭരണരംഗത്തുള്ള കെ.വി. പൗലോസാണ് പ്രസിഡൻറ്. 1947ൽ എൻ.പി. പൈലിയും വർക്കി സാറും മുൻകൈ എടുത്ത് വാടകക്കെട്ടിടത്തിൽ ഏതാനും പുസ്തകങ്ങളുമായി ആരംഭിച്ചതാണ് പോത്താനിക്കാട് പബ്ലിക് ലൈബ്രറി. സ്വന്തം സ്ഥലവും കെട്ടിടവുമായി കമ്പ്യൂട്ടർവത്കരണത്തിെൻറ പ്രാഥമികഘട്ടത്തിലാണ്. 875 അംഗങ്ങളുള്ളതിൽ 425 പേർ സജീവാംഗങ്ങളാണ്. കൈമളാണ് ലൈേബ്രറിയൻ.
Next Story