Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅശ്രദ്ധമായി വെട്ടിയ...

അശ്രദ്ധമായി വെട്ടിയ മരം കാറിന്​ മുകളിൽ വീണു

text_fields
bookmark_border
കോതമംഗലം: ഗതാഗത തിരക്കേറിയ റോഡിന് സമീപം . കോതമംഗലം സർക്കാർ ഹോമിയോ ഡിസ്പെൻസറിക്ക് സമീപത്തെ പുറമ്പോക്കിൽനിന്ന പാഴ്മരം വെട്ടിമാറ്റുമ്പോഴാണ് അപകടം. റോഡിലൂടെ വരുകയായിരുന്ന കാറിനു മുകളിലേക്ക് മരം വീഴുകയായിരുന്നു. തലനാരിഴക്കാണ് വൻ അപകടം വഴിമാറിയത്. മഴക്കാലത്ത് മരം ഒടിഞ്ഞുവീണ് അപകടം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് വെട്ടിമാറ്റിയത്. കോതമംഗലം വില്ലേജ് ഓഫിസിലെ ജീവനക്കാര​െൻറ സാന്നിധ്യത്തിലാണ് തൊഴിലാളി മരത്തിൽ കയറിയത്. തുടർന്ന്‌ മെഷീൻ വാളുകൊണ്ട് മരം വെട്ടി ഇടുകയായിരുന്നു. അതേസമയം, റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ സംവിധാനം ഒരുക്കാതിരുന്നതാണ് മരം കാറിൽ വീഴാൻ ഇടയാക്കിയത്.
Show Full Article
TAGS:LOCAL NEWS
Next Story