Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇഫ്താർ സംഗമം 20ന്​

ഇഫ്താർ സംഗമം 20ന്​

text_fields
bookmark_border
ചെങ്ങന്നൂർ: പരുമല ദേവസ്വം ബോർഡ് പമ്പ കോളജിലെ പൂർവ വിദ്യാർഥി അസോസിയേഷ​െൻറ നേതൃത്വത്തിൽ സമൂഹത്തിലെ നാനാതുറകളിൽപെട്ട ആയിരത്തോളം പേരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന വിപുലമായ വൈകുന്നേരം അഞ്ചിന് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘടന ഭാരവാഹികളായ എൻ. ഷൈലാണ്ട്, പി.ബി. ഹാരിസ്, അബ്ദുൽ സത്താർ, അനിൽ എസ്. നായർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യും. തിരുവല്ല അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് തിരുമേനി മുഖ്യാതിഥിയാകും. അഡ്വ. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ ഇഫ്താർ ഉദ്ഘാടനം ചെയ്യും. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. ഇമാം കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻറ് അഷറഫ് മൗലവി മൂവാറ്റുപുഴ റമദാൻ സന്ദേശം നൽകും. കടപ്ര, മാന്നാർ പഞ്ചായത്ത് പ്രസിഡൻറുമാരായ ഷിബു വർഗീസ്, പ്രമോദ് കണ്ണാടിശ്ശേരിൽ, തിരുവല്ല നഗരസഭ ചെയർമാൻ കെ.വി. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. രഘുപ്രസാദ് (മാവേലിക്കര), ഈപ്പൻ കുര്യൻ (പുളിക്കീഴ്), വൈസ് പ്രസിഡൻറ് ഷൈന നവാസ്, പ്രിൻസിപ്പൽ ഡോ. എസ്. ജോയി, പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, പ്രഫ. അലോഷ്യസ് ലോപ്പസ്, ഡോ. വി. പ്രകാശ്, സക്കറിയ കരുവേലിൽ, എബി കുര്യാക്കോസ്, പി.എ. അസീസ് കുഞ്ഞ്, സി.ജി. ഗോപകുമാർ, അനിൽ എസ്. അമ്പിളി, എ.കെ. റഹ്മത്ത് തുടങ്ങിയവർ പെങ്കടുക്കും. നോമ്പ് തുറ, നമസ്കാരം എന്നിവക്കുള്ള സൗകര്യങ്ങളും ക്രമീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്നേഹവീട്ടിലേക്ക് അതിഥികൾ എത്തി ഹരിപ്പാട്: ആയാപറമ്പിൽ പ്രവർത്തനം ആരംഭിച്ച ഗാന്ധിഭവൻ സ്നേഹവീട്ടിലേക്ക് അന്തേവാസികൾ എത്തി. ചെങ്ങന്നൂർ സ്വദേശി ചെല്ലമ്മ (80), തിരുവനന്തപുരം സ്വദേശി ചിത്രാദേവി (53), തിരുവല്ല സ്വദേശി പൊന്നമ്മ (71), വലിയഴിക്കൽ സ്വദേശി സാവിത്രി (50) എന്നിവരാണ് ആദ്യം എത്തിയത്. അന്തേവാസികളെ ചെറുതന പഞ്ചായത്ത് പ്രസിഡൻറ് ബി.വി. രത്നകുമാരി, പഞ്ചായത്ത് അംഗം രാജശേഖർ, ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ എന്നിവർ ചേർന്ന് സ്വീകരിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കോയിപ്രം പഞ്ചായത്തും മാന്നാർ എസ്.െഎയും ചെങ്ങന്നൂർ പരാശക്തി ബാലിക സദനവും നൽകിയ ശിപാർശയിന്മേലാണ് ഇവരെ ഏറ്റെടുത്തത്. മാനസിക ബുദ്ധിമുട്ടുള്ള ചിത്രാദേവിയെ മറ്റാരും സംരക്ഷിക്കാൻ ഇല്ലാത്തതിനെ തുടർന്നാണ് ഏറ്റെടുത്തത്. പരിസരവാസികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ പൂമാലകൾ അണിയിച്ചാണ് അന്തേവാസികളെ സ്വീകരിച്ചത്. (ചിത്രം എ.കെ.എൽ 51) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു വള്ളികുന്നം: തെക്കേമുറി ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണസമിതി പാനൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബി. നാരായണകുമാറിനെ പ്രസിഡൻറായി തെരഞ്ഞെടുത്തു. ദേവരാജൻ തിരുമുഖം, അബ്ദുൽ സലാം സലിംമൻസിൽ, ഷംസുദ്ദീൻ കുന്നുതറ, രത്നാകരൻ കാഞ്ഞിക്കതിൽ, രവി കെ.കെ.ആർ ഭവനം, ആനന്ദവല്ലി സുധാമന്ദിരം, രമാഭായി വയലിൽ, സീനത്ത് ഹാരീസ്മൻസിൽ എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story