Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:58 AM GMT Updated On
date_range 2017-06-18T14:28:09+05:30ജില്ല നിയമ സേവന അതോറിറ്റി: സര്‍വേ ഇന്ന് ആരംഭിക്കും
text_fieldsആലപ്പുഴ: ദേശീയ നിയമ സേവന അതോറിറ്റി രൂപകല്‍പന ചെയ്ത ഒമ്പത് പദ്ധതികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ 'തെളിമ'യുടെ ഉദ്ഘാടനം 24ന് നടക്കും. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ബാര്‍ അസോസിയേഷനുകളുടെയും പിന്തുണയോടെ നടത്തുന്ന തെളിമ പദ്ധതിയുടെ പൂര്‍ണ രൂപത്തിലെ പ്രവര്‍ത്തനം ആലപ്പുഴ മുനിസിപ്പാലിറ്റിയിലാണ് നടപ്പാക്കുന്നത്. 52 വാര്‍ഡിലും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് നിയമ സാക്ഷരത കമ്മിറ്റികള്‍ രൂപവത്കരിച്ചു. മുനിസിപ്പാലിറ്റിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാൻ കൗണ്‍സിലര്‍ അഡ്വ. എ.എ. റസാഖിനെ കോഒാഡിനേറ്ററായി ചുമതലപ്പെടുത്തി. വിവിധ കോളജിലെ എന്‍.എസ്.എസ്, എന്‍.സി.സി വളൻറിയര്‍മാരുടെ സഹകരണത്തോടെ വാര്‍ഡ് നിയമസാക്ഷരത കമ്മിറ്റികളുടെ നേതൃത്വത്തിൽ സർേവ ഞായറാഴ്ച ആരംഭിക്കും. രാവിലെ 9.30ന് ജില്ല കോടതി അങ്കണത്തിലെ ചടങ്ങില്‍ ജില്ല ജഡ്ജി കെ.എം. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറി വി. ഉദയകുമാർ, ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡൻറ് ടി.ജി. സനല്‍കുമാർ, സെക്രട്ടറി കെ.ടി. അനീഷ്, തെളിമ കോഒാഡിനേറ്റര്‍ അഡ്വ. എ.എ. റസാക്ക് തുടങ്ങിയവര്‍ പങ്കെടുക്കും.
Next Story