Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 2:25 PM IST Updated On
date_range 18 Jun 2017 2:25 PM ISTവൻകിട പദ്ധതികൾ നടപ്പാക്കും മുമ്പ് ആവശ്യകത ഉറപ്പാക്കണം ^കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു
text_fieldsbookmark_border
വൻകിട പദ്ധതികൾ നടപ്പാക്കും മുമ്പ് ആവശ്യകത ഉറപ്പാക്കണം -കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി: വൻകിട പദ്ധതികൾ നടപ്പാക്കും മുമ്പ് ആവശ്യകത ഉറപ്പാക്കണമെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു. വൻതോതിൽ നിക്ഷേപങ്ങൾ വേണ്ട പദ്ധതികൾക്ക് സാധ്യതപഠനത്തിന് പുറമെ ആവശ്യകത പരിശോധിക്കലും അനിവാര്യമാണെന്ന് കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി പറഞ്ഞു. െകാച്ചി മെട്രോ തുറന്നതോടെ നിലവിൽ രാജ്യത്താകെ ഒമ്പതു നഗരങ്ങളിലായി 359 കിലോമീറ്റർ മെട്രോ റെയിൽ പ്രവർത്തനമാരംഭിച്ചതായി മന്ത്രി പറഞ്ഞു. 546 കിലോമീറ്റർ വരുന്ന മെട്രോ നിർമാണ ഘട്ടത്തിലാണ്. രണ്ടു വർഷത്തിനുശേഷം 350 കിലോമീറ്റർകൂടി പ്രവർത്തനക്ഷമമാകും. 976 കിലോമീറ്റർ വരുന്ന മെേട്രാ റെയിൽ പദ്ധതി നിർദേശങ്ങൾ പരിഗണനയിലുമുണ്ട്. കാക്കനാേട്ടക്ക് കൊച്ചി മെട്രോ നീട്ടുന്ന 2577 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയും കേന്ദ്ര പരിഗണനയിലുണ്ട്. തിരുവനന്തപുരം, കോഴിേക്കാട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങളുടെ മെച്ചപ്പെട്ട ഏകോപനത്തിനും വികസനത്തിനും മറ്റ് അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള 160 കോടി രൂപ പുതിയ പദ്ധതികള്‍ കേന്ദ്രം ആവിഷ്‌കരിച്ചതായി മന്ത്രി പറഞ്ഞു. സുഗമമായ ഗതാഗതം ഉറപ്പാക്കുംവിധം നഗരത്തിലെ ജങ്ഷനുകള്‍ വികസിപ്പിക്കാനും ആശുപത്രി റോഡുകളില്‍ നടപ്പാത നിര്‍മിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കേന്ദ്ര സര്‍ക്കാറിെൻറ സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ ഉള്‍പ്പെടുത്തിയ 2000 കോടിയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാൻ കൊച്ചി നഗരത്തെ തെരഞ്ഞെടുത്ത കാര്യവും മന്ത്രി അനുസ്മരിച്ചു. 78 ബോട്ടും 38 ഫ്ലോട്ടിങ് ജെട്ടികളുമടങ്ങുന്ന കൊച്ചി ജലഗതാഗത പദ്ധതിക്ക് 85 ദശലക്ഷം യൂറോയുടെ വിദേശവായ്പ ലഭ്യമാക്കാൻ ജര്‍മന്‍ ധനകാര്യ സ്ഥാപനവുമായി കരാറില്‍ ഒപ്പു െവച്ചതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story