Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:55 AM GMT Updated On
date_range 2017-06-18T14:25:08+05:30കടൽക്ഷോഭ പ്രതിരോധം; ബാഗുകളിൽ മണൽ നിറച്ച് സ്ഥാപിക്കുന്നു
text_fieldsആലപ്പുഴ: ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡിെൻറ ലാറ്റക്സ് ചെയ്ത കയർ ഭൂവസ്ത്രം ഉപയോഗിച്ച ബാഗുകളിൽ മണൽ നിറച്ച് അട്ടിയിട്ട് കടൽക്ഷോഭം തടയുന്നതിന് പ്രവർത്തനം ആരംഭിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 16ാം വാർഡിൽ കോളജ് കവല ബീച്ചിൽ കടൽക്ഷോഭത്തിൽ വീട് ഭാഗികമായി തകർന്ന പഞ്ചായത്തംഗം സോഫിയുടെ വീടിനോട് ചേർന്നാണ് മണൽച്ചാക്ക് വിരിക്കൽ ആരംഭിച്ചത്. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് കയർ ബാഗിൽ മണൽ നിറച്ച് പ്രവർത്തനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം സെക്രട്ടറി ശേഖർ, ഫോം മാറ്റിങ്സ് ചെയർമാൻ അഡ്വ. കെ.ആർ. ഭഗീരഥൻ, മാനേജിങ് ഡയറക്ടർ ഡോ. എസ്. രത്നകുമാർ, ബോർഡ് അംഗങ്ങളായ പി. ജ്യോതിസ്, ടി.ആർ. ശിവരാജൻ, ആര്യാട് ബ്ലോക്ക് പ്രസിഡൻറ് ഷീന, പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര തിലകൻ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യു, എൻ.പി. സ്നേഹജൻ, പഞ്ചായത്ത് അംഗങ്ങളായ ലൈജു ജയമോഹൻ, സോഫിയ, പഞ്ചായത്ത് എൻ.ആർ.ഇ.ജി എൻജിനീയർ കെ.ബി. ബിനു, അനൂപ്, ശിഖി വാഹനൻ എന്നിവർ പങ്കെടുത്തു. പകർച്ചപ്പനി; ജില്ലയിൽ ശുചീകരണത്തിനൊരുങ്ങി ഡി.സി.സി ആലപ്പുഴ: പകർച്ചപ്പനി പ്രതിരോധ നടപടികളിൽ സർക്കാർ സംവിധാനം പരാജയപ്പെട്ട സാഹചര്യത്തിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ ശുചീകരണപ്രവർത്തനം നടത്താൻ ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് ശക്തമായ നിർദേശം നൽകാനും ശേഷിക്കുന്ന സ്ഥലങ്ങളിൽ ശുചീകരണ സ്ക്വാഡുകൾ 20നകം രൂപവത്കരിച്ച് പ്രവർത്തനം ആരംഭിക്കാനും തീരുമാനിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ ഏർപ്പെടുത്തിയ പ്രിയദർശിനി അവാർഡുകളുടെ വിതരണം, കുടുംബ സംഗമം എന്നിവ സംഘടിപ്പിക്കാൻ ബൂത്ത് കമ്മിറ്റികൾക്ക് നിർദേശം നൽകി. 100 കോടി രൂപയുടെ കൂലി കുടിശ്ശിക വരുത്തി തൊഴിലുറപ്പ് തൊഴിലാളികളെ പട്ടിണിയിലാക്കിയ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തുടർപ്രക്ഷോഭം നടത്താനും തീരുമാനിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷത വഹിച്ചു. എ.എ. ഷുക്കൂർ, ഡി. സുഗതൻ, കെ.പി. ശ്രീകുമാർ, എം.കെ. അബ്്ദുൽ ഗഫൂർ, എസ്. ശരത്ത്, നെടുമുടി ഹരികുമാർ, ജി. മുകുന്ദൻപിള്ള, എം.എൻ. ചന്ദ്രപ്രകാശ്, എം.കെ. ജിനദേവ്, പി.എസ്. ബാബുരാജ്, ടി.വി. രാജൻ, മധു വാവക്കാട്, കെ.ആർ. രാജേന്ദ്രപ്രസാദ്, എച്ച്. സലാം, സി.ഡി. ശങ്കർ, പി. ഉണ്ണികൃഷ്ണൻ, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, ജെ.ടി. റാംസേ എന്നിവർ സംസാരിച്ചു.
Next Story