Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 2:23 PM IST Updated On
date_range 18 Jun 2017 2:23 PM ISTവെൺമണി സുധാകരൻ; വേർപിരിഞ്ഞത് വേറിട്ട വ്യക്തിത്വം
text_fieldsbookmark_border
ചെങ്ങന്നൂർ: പരന്ന വായനശീലവും പ്രശ്നങ്ങളെ അപഗ്രഥിച്ചു പഠിക്കാനുള്ള കഴിവും ചിന്താശീലവുമുള്ള അപൂർവ വ്യക്തിയായിരുന്നു മരണമടഞ്ഞ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായ വെൺമണി സുധാകരൻ. കോൺഗ്രസിലെ മുതിർന്ന നേതാവായിരുന്നെങ്കിലും എല്ലാ പാർട്ടിക്കാരോടും സൗഹൃദം പുലർത്തിയിരുന്നു. ദീർഘകാലത്തെ സി.പി.എം പഞ്ചായത്ത് ഭരണത്തിന് വിരാമമിട്ടത് സുധാകരെൻറ നേതൃത്വത്തിലായിരുന്നു. അഞ്ചു വർഷം പ്രസിഡൻറായി. പഴയ മോഡൽ ബുള്ളറ്റ് ബൈക്കിൽ ഖദർ കുപ്പായമണിഞ്ഞ് രാപ്പകൽ ഭേദമന്യേ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു. സാമുദായിക, സാംസ്കാരിക,- സന്നദ്ധ സംഘടന പ്രശ്നങ്ങളിലും പ്രവർത്തനങ്ങളിലും രാഷ്ട്രീയത്തിന് അതീതമായി നിലകൊണ്ടു. ഏത് വേദിയിലും നിലപാടുകൾ തുറന്നുപറയുന്നതിൽ മടി കാട്ടിയില്ല. നല്ല കാര്യങ്ങളെ പാർട്ടി ഭേദമില്ലാതെ അഭിനന്ദിച്ചു. അതിനാൽ വളരെ എതിർപ്പുകളും നേരിടേണ്ടിവന്നു. ബിരുദാനന്തര ബിരുദധാരിയായ സുധാകരൻ ഡൽഹിയിൽ ജോലി നോക്കിയിരുന്ന കുറച്ചുകാലം എ.ഐ.സി.സി ഓഫിസുമായി ബന്ധപ്പെട്ടിരുന്നു. മിക്ക ഭാഷകളും നന്നായി കൈകാര്യം ചെയ്തിരുന്നതിനാൽ ഒട്ടേറെ കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം സ്ഥാപിക്കാനായി. സാഹിത്യ ചർച്ച, പ്രഭാഷണം എന്നിവയിലുള്ള അസാമാന്യ കഴിവ് പല വേദികളിലും അദ്ദേഹത്തെ മുഖ്യ പ്രാസംഗികനാക്കി. ശാരീരിക അസ്വസ്ഥതകൾ മറ്റാരെങ്കിലുമായി പങ്കുവെക്കാൻ അദ്ദേഹം തയാറായിരുന്നില്ല. വെള്ളിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലേക്കും കൊണ്ടുപോവുകയായിരുന്നു. അസൗകര്യങ്ങൾ കാരണം തിരുവല്ല ചുമത്രയിലെ മെഡിക്കൽ കോളജിൽ പിന്നീട് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെൺമണി കോഴശ്ശേരിൽ കിഴക്കേതിൽ വീട്ടുവളപ്പിൽ. ശനിയാഴ്ച ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചപ്പോൾ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. ഗ്യാസ് ഏജൻസി നിർദേശം; ഉപഭോക്താക്കളിൽ ആശയക്കുഴപ്പം മാന്നാർ: പാചക വാതക വിതരണ ഏജൻസി ഇറക്കിയ നോട്ടീസ് ഉപഭോക്താക്കളിൽ ആശയക്കുഴപ്പം. അഞ്ചിലധികം പഞ്ചായത്ത് പ്രദേശങ്ങൾ വിതരണ മേഖലയായുള്ള ഇന്ത്യൻ ഓയിൽ കോർപറേഷെൻറ ഏജൻസിയാണ് മാന്നാറിൽ പ്രവർത്തിക്കുന്നത്, ഇൻഡേൻ ഉപകരണങ്ങളുടെ പരിശോധനക്കായി ഗ്യാസ് ഏജൻസിയിൽനിന്നും ഫോട്ടോ പതിച്ച ഐഡൻറിറ്റി കാർഡുമായി പ്രതിനിധി വീട് സന്ദർശിക്കും. നിയമാനുസൃത ഫീസായ 150 രൂപ നൽകി മാൻഡേറ്ററി ഇൻസ്പെക്ഷൻ റിപ്പോർട്ട് വാങ്ങി സൂക്ഷിക്കണം. പരിശോധിച്ചെന്ന് കസ്റ്റമർ കാർഡിൽ രേഖപ്പെടുത്തണം. കസ്റ്റമർ കാർഡും റേഷൻ കാർഡും കാണിക്കുകയും വേണമെന്ന് ആവശ്യപ്പെടുന്നു. ഉപഭോക്താക്കൾ ചെങ്ങന്നൂർ താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ ഫീസിെൻറ കാര്യം വ്യക്തമായി പറഞ്ഞില്ല. പരിശോധന ആറുമാസത്തിലൊരിക്കൽ നടത്തണമെന്നുള്ള നിയമം നിലവിലുണ്ടെന്നും താൽപര്യമുണ്ടെങ്കിൽ മാത്രം ഇതിനു തയാറായാൽ മതിയെന്നുമാണ് അറിയിച്ചത്. 15,000 ത്തോളം കണക്ഷനാണ് പ്രദേശത്തുള്ളത്. റോഡ് സഞ്ചാരയോഗ്യമല്ലാതായി ഹരിപ്പാട്: മണ്ണാറശാല -പടിഞ്ഞാറെ നട-ആലുംചുവട് റോഡ് സഞ്ചാരയോഗ്യമല്ലാതായി. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിെൻറ പടിഞ്ഞാറെ നടയിൽ ആലുംചുവട് ഭാഗത്തുനിന്നും മണ്ണാറശാലക്കുള്ള റോഡാണിത്. വർഷങ്ങളായി റോഡ് അറ്റകുറ്റപണി നടത്തിയിട്ടില്ല. റോഡിന് സമീപം നിരവധി വീട്ടുകാർ താമസിക്കുന്നുണ്ട്. ഇവർക്കും റോഡ് ശാപമായിരിക്കുകയാണ്. പല ഭാഗത്തും വൻ കുഴികളാണ്. വെള്ളക്കെട്ടും രൂക്ഷം. ഇരുചക്രവാഹനക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിട്ടുണ്ട്. റോഡ് നന്നാക്കാൻ അഞ്ച് ലക്ഷം ഫണ്ട് അനുവദിച്ചിട്ട് കാലം ഏറെയായിട്ടും നടപടിയുണ്ടാകാത്തതിൽ നാട്ടുകാർ കടുത്ത അമർഷത്തിലാണ്. പടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story