Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 2:23 PM IST Updated On
date_range 18 Jun 2017 2:23 PM ISTനോമ്പുകാരനായ വിദ്യാർഥിക്ക് മർദനം
text_fieldsbookmark_border
കായംകുളം: നോമ്പുകാരനായ വിദ്യാർഥിയെ അകാരണമായി മർദിച്ച സംഭവത്തിൽ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാത്ത കായംകുളം പൊലീസിെൻറ നടപടി വിവാദമാകുന്നു. മന്ത്രി ജി. സുധാകരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എം.പി തുടങ്ങിയവർ ഇടപെട്ടിട്ടും നിഷേധ നിലപാട് സ്വീകരിക്കുന്നതാണ് വിവാദത്തിന് കാരണം. സി.പി.എം എരുവ ലോക്കൽ കമ്മിറ്റി അംഗമായ മേടമുക്ക് തുണ്ടിൽ ഫാത്തിമ മൻസിലിൽ എം.എ. സമദിെൻറ മകൻ അംജദിനെയാണ് (15) പൊലീസുകാർ അകാരണമായി മർദിച്ചത്. സംഭവത്തിൽ എസ്.െഎമാരായ മഞ്ജുദാസ്, സുധീഷ് എന്നിവർക്കെതിരെ സ്വീകരിച്ച വകുപ്പുതല നടപടിയിൽ കേസ് ഒതുക്കണമെന്ന നിലപാടാണ് പൊലീസിനുള്ളത്. എന്നാൽ, യൂനിഫോമിെൻറ ബലത്തിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച നിയമലംഘന നടപടി ആവർത്തിക്കാതിരിക്കാൻ കർശന നടപടി ഉണ്ടാകണമെന്നാണ് പൊതുപ്രവർത്തകരും ബന്ധുക്കളും ആവശ്യപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് എം.എസ്.എം സ്കൂളിന് സമീപമുള്ള വീടിന് മുന്നിൽ സുഹൃത്തിനൊപ്പം നിന്ന അംജദിനെ പൊലീസുകാർ മർദിച്ചത്. പൂവാലൻമാരെ തേടിയിറങ്ങിയ പൊലീസ് നോമ്പുകാരായ അംജദിനും സുഹൃത്ത് ഹാറൂണിനും നേരെ തിരിയുകയായിരുന്നു. ഹാറൂണിെൻറ മാതാവ് അടക്കമുള്ളവർ തടസ്സംപിടിക്കാൻ എത്തിെയങ്കിലും ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. സംഭവം വിവാദമായതോടെ കേവല സ്ഥലംമാറ്റത്തിൽ ഒതുക്കി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും മന്ത്രി ജി. സുധാകരൻ അടക്കമുള്ളവരുടെ ഇടപെടൽ കാരണമാണ് സസ്പെൻഷന് ഉത്തരവിട്ടത്. വിഷയത്തിൽ സർക്കാറിെൻറ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് റേഞ്ച് െഎ.ജിയോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ശിശുസംരക്ഷണ നിയമ പ്രകാരം കേസ് എടുക്കണമെന്നും നിർദേശിച്ചു. എന്നാൽ, രക്ഷകർത്താക്കൾ സ്റ്റേഷനിൽ എത്തിയപ്പോൾ വകുപ്പുതല നടപടിയിൽ തൃപ്തരാകാൻ നിർദേശിക്കുകയായിരുന്നു. തുടർന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാൽ എം.പിയും എസ്.െഎമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടത്. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് നേതാക്കൾ നൽകിയ ഉറപ്പിലാണ് സംഭവത്തിൽ കൂടുതൽ പ്രതിഷേധം ഉണ്ടാകാതിരുന്നത്. നാല് ദിവസം കഴിഞ്ഞിട്ടും കേസിന് അനുകൂലമായ സമീപനം സ്വീകരിക്കാതെ തെറ്റുകാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്നാണ് ആക്ഷേപം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്ന് സമദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story