Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:50 AM GMT Updated On
date_range 2017-06-18T14:20:48+05:30ഗതാഗത പരിഷ്കാരം കടലാസിൽ; കുരുക്കഴിയാതെ മൂവാറ്റുപുഴ
text_fieldsമൂവാറ്റുപുഴ: ആറുമാസത്തിനിടെ മൂന്നുതവണ നടപ്പാക്കാൻ തുനിഞ്ഞ ഗതാഗത പരിഷ്കാരം കടലാസിൽ ഒതുങ്ങിയതോടെ മൂവാറ്റുപുഴ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. മൂന്ന് സംസ്ഥാന പാതകളും ദേശീയപാതയും കടന്നുപോകുന്ന നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിഞ്ഞ സമയം ഇല്ലാതായി. എം.സി റോഡിെൻറ ഭാഗമായ നെഹ്റു പാർക്ക് മുതൽ കെ.എസ്.ആർ.ടി.സി വരെയുളള രണ്ട് കി.മീ. സഞ്ചരിക്കാൻ അരമണിക്കൂറിലധികം വേണം. മറ്റിടങ്ങളിലും ഇതുതന്നെ അവസ്ഥ. ഗതാഗതക്കുരുക്ക് അഴിക്കാൻ നഗരസഭ നിരവധി നിർദേശങ്ങൾ പ്രഖ്യാപിെച്ചങ്കിലും നടപ്പാക്കാനായില്ല. ടി.ബി റോഡ്, കാവുംപടി റോഡ് എന്നിവിടങ്ങളിൽ വൺവേ സംവിധാനം, അരമന ജങ്ഷൻ മുതൽ പി.ഒ ജങ്ഷൻ വരെ യു ടേൺ അനുവദിക്കില്ല, കാവുംപടി റോഡിൽ പാർക്കിങ് ഒരുവശത്ത്, ടി.ബി റോഡ് എം.സി റോഡിൽ സന്ധിക്കുന്ന ഭാഗം മുതൽ പി.ഒ ജങ്ഷൻ വരെയുള്ള ഭാഗം രണ്ട് ലൈൻ ഗതാഗതം തുടങ്ങിയ പരിഷ്‌കാരങ്ങൾ കഴിഞ്ഞ ജൂലൈ ഒന്നുമുതൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് പരിഷ്‌കരണങ്ങളിൽ പലതവണ മാറ്റം വരുത്തിയെങ്കിലും ഒന്നുപോലും പൂർണമായി നടപ്പാക്കാനായില്ല. വഴിേയാര കച്ചവടവും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. കെ.എസ്.ആർ.ടി.സി ജങ്ഷനിലാണ് ഇത് കൂടുതൽ. കെ.എസ്.ടി.പി റോഡ് നിർമാണം നടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി ജങ്ഷനിൽ കുരുക്ക് രൂക്ഷമാണ്. കച്ചേരിത്താഴം റോഡ് വികസനം നടപ്പാക്കാനാവാത്തത് മറ്റൊരു കാരണമാണ്. അതേസമയം, 2005ൽ ആരംഭിച്ച കെ.എസ്.ടി.പിയുടെ എം.സി റോഡ് പദ്ധതിയുടെ ഭാഗമായ ടൗൺ വികസനം മാത്രം ഒന്നര പതിറ്റാണ്ടായിട്ടും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. വ്യാപാരികൾ എതിർപ്പ് പ്രകടിപ്പിെച്ചന്ന പേരിൽ നീട്ടിെവച്ച ടൗൺ വികസനത്തിെൻറ സ്ഥലമെടുപ്പും നടപ്പായില്ല. റോഡ് വികസനം നടപ്പാക്കിയാൽ മാത്രമേ ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാക്കാനാകൂവെങ്കിലും കൊണ്ടുവന്ന ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കിയിരുന്നങ്കിൽ ഒരളവുവരെ പരിഹരിക്കാനാകുമായിരുന്നു.
Next Story