Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരീക്ഷ കേന്ദ്രത്തിൽ...

പരീക്ഷ കേന്ദ്രത്തിൽ എത്തിയ യുവാവ് അധ്യാപികയുടെ പഴ്സുമായി കടന്നു

text_fields
bookmark_border
ചാരുംമൂട്: എൽ.ഡി ക്ലർക്ക് പരീക്ഷകേന്ദ്രത്തിൽ എത്തിയ ഉദ്യോഗാർഥിയെന്ന് സംശയിക്കുന്ന യുവാവ് അധ്യാപികയുടെ പഴ്സ് മോഷ്ടിച്ച് കടന്നുകളഞ്ഞു. ചാരുംമൂട് താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ശനിയാഴ്ച രാവിലെ 11 ഒാടെയാണ് സംഭവം. സ്കൂളിലെത്തിയ യുവാവ് ഓഫിസിലെ മേശപ്പുറത്ത് ഇരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന പഴ്സാണ് എടുത്ത് ഓടിയത്. ഈസമയം അധ്യാപിക സ്റ്റുഡൻറ് പൊലീസ് കാഡറ്റി​െൻറ പരിശീലനവുമായി ബന്ധപ്പെട്ട് സ്കൂൾ ഗ്രൗണ്ടിലായിരുന്നു. ഒരാൾ പുറത്തേക്ക് ഓടിപ്പോകുന്നത് ശ്രദ്ധയിൽെപട്ട സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളും നൂറനാട് എ.എസ്.ഐ നിയാസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പഴ്സിൽ എ.ടി.എം കാർഡുകളും തുച്ഛമായ തുകയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരം ജില്ലയിൽപെട്ട ഉദ്യോഗാർഥികൾക്കായിരുന്നു സ്കൂളിൽ പരീക്ഷകേന്ദ്രം അനുവദിച്ചിരുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിൽെപട്ടവരാണോ ഇതിനുപിന്നിലെന്ന് സംശയം ഉള്ളതായി എ.എസ്.ഐ നിയാസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story