Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള...

കേരള കോണ്‍ഗ്രസ്^ജേക്കബ് സമാധാന സന്ദേശസദസ്സ്

text_fields
bookmark_border
കേരള കോണ്‍ഗ്രസ്-ജേക്കബ് സമാധാന സന്ദേശസദസ്സ് മൂവാറ്റുപുഴ: 'ആയുധം താഴെ വെക്കൂ, അക്രമം വെടിയൂ' മുദ്രാവാക്യം ഉയർത്തി കേരള കോണ്‍ഗ്രസ് (ജേക്കബ്) ആരംഭിക്കുന്ന സമാധാനസന്ദേശ യാത്രയുടെ തുടക്കംകുറിച്ച് മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച സമാധാനസന്ദേശ സദസ്സ് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തില്‍ ഭരണമുണ്ടെന്നുള്ള ബി.ജെ.പിയുടെ ധാർഷ്ട്യവും സംസ്ഥാനഭരണത്തി​െൻറ മറവില്‍ സി.പി.എം നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളും നാടിനാപത്താണെന്ന് അേദ്ദഹം പറഞ്ഞു. മൂവാറ്റുപുഴയിലും പരിസരത്തും അരങ്ങേറിയ അക്രമങ്ങള്‍ മൂവാറ്റുപുഴയിലെ ജനങ്ങള്‍ക്ക് മാനക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ തോമസ് മാര്‍ അത്തനാസിയോസ് പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡൻറ് തോമസ് പുന്നക്കപ്പടവില്‍ അധ്യക്ഷത വഹിച്ചു. പേട്ട ഇമാം മുബാറക് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ബാവ, കോണ്‍ഗ്രസ് ജില്ല സെക്രട്ടറി പി.പി. എല്‍ദോസ്, പാര്‍ട്ടി ജില്ല പ്രസിഡൻറ് വിന്‍സൻറ് ജോസഫ്, ജില്ല സെക്രട്ടറി ടോമി പാലമല, കൊച്ചുത്രേസ്യ വര്‍ഗീസ്, പി.എൻ. കുട്ടപ്പന്‍പിള്ള, ജോമോന്‍ കുന്നുംപുറം, അജാസ് പായിപ്ര, ജോസഫ് ബേബി, എ.വി. പോള്‍, ഷാജി നീരോലിക്കല്‍, സേവി പൂവ്വന്‍, പി.ഡി. ജോസ്, ലോറന്‍സ് ഏനാനിക്കല്‍, എം.എ. മുഹമ്മദ്, പി.എ. ജോണ്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story