Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റ്: എം.ടെക്...

കുസാറ്റ്: എം.ടെക് പ്രവേശന പരീക്ഷ

text_fields
bookmark_border
കൊച്ചി: കൊച്ചി സർവകലാശാല കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ 2017--18 അധ്യയനവർഷത്തെ എം.ടെക് കമ്പ്യൂട്ടർ സയൻസ് (എംബഡഡ് സിസ്റ്റംസ്) പാർട്ട്- ടൈം കോഴ്സിലേക്ക് വകുപ്പുതല പ്രവേശന പരീക്ഷ ജൂൺ 21ന് രാവിലെ 10.30ന് കമ്പ്യൂട്ടർ സയൻസ് വകുപ്പ് ഓഫിസിൽ നടത്തും. ക്യാറ്റ് 2017ന് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0484- 2862301, 2577126. കുസാറ്റ്: ഹിന്ദി പി.ജി ഡിപ്ലോമ കോഴ്സിൽ സീറ്റൊഴിവ് കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഹിന്ദി വകുപ്പ് നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. ഹിന്ദി ഐച്ഛികമായോ ഉപവിഷയമായോ ഉള്ള ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ നാല് പാസ്പോർട്ട് സൈസ് ഫോട്ടോയും അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ജൂൺ 23ന് രാവിലെ 10ന് വകുപ്പ് ഓഡിറ്റോറിയത്തിൽ എത്തണമെന്ന് വകുപ്പ് മേധാവി അറിയിച്ചു. ഫീസ് 6875 രൂപ. ഫോൺ: 0484- 2862500, 2575954.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story