Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 2:15 PM IST Updated On
date_range 18 Jun 2017 2:15 PM ISTസ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം: കേസുകളിൽ വർധന
text_fieldsbookmark_border
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം: കേസുകളിൽ വർധന കോഴിക്കോട്: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിക്കുന്നതായി ക്രൈം റെക്കോഡ് ബ്യൂറോയുടെ പുതിയ കണക്കുകൾ. മുൻവർഷങ്ങളേക്കാൾ കൂടുതൽ കേസുകളാണ് കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തത്. സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലായി കഴിഞ്ഞവർഷം 14, 061ഉം കുട്ടികൾക്കെതിരായ പീഡനങ്ങളിൽ 2899 ഉം കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിനുതൊട്ടു മുമ്പത്തെ വർഷങ്ങളിൽ യഥാക്രമം 12,383 ഉം 13,880 ഉം കേസുകളായിരുന്നു സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽപ്പെട്ടവ. കഴിഞ്ഞവർഷം 1644 ബലാത്സംഗകേസുകളും 4035 പീഡനക്കേസുകളും റിപ്പോർട്ട് ചെയ്തപ്പോൾ തൊട്ടുമുമ്പത്തെ വർഷമിത് 1263ഉം 3991ഉം ആയിരുന്നു. സ്ത്രീധന െകാലപാതകം കഴിഞ്ഞവർഷം വൻതോതിലാണ് വർധിച്ചത്. 2015ൽ ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്തിടത്ത് 2016ൽ 24 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഭർത്താവിൽനിന്നുള്ള അതിക്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളിലാണ് നേരിയ കുറവുള്ളത്. തട്ടിക്കൊണ്ടുപോകൽ കേസുകൾ 177ൽ നിന്ന് 157 ആയും ഭർത്താവിൽ നിന്നുള്ള അതിക്രമ കേസുകൾ 3664 ൽ നിന്ന് 3454 ആയുമാണ് കുറഞ്ഞത്. ജില്ലകളിൽ തിരുവനന്തപുരത്താണ് സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ –1644. എറണാകുളം –1419, കോഴിക്കോട് –1323 എന്നിവയാണ് തൊട്ടുപിന്നിലുള്ളവ. ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത് വയനാട്ടിലാണ് –431. കഴിഞ്ഞവർഷം 62 കുട്ടികൾ സംസ്ഥാനത്ത് കൊല്ലെപ്പട്ടതായും ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കൂടുതൽ ആളുകൾ കുറ്റകൃത്യങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ് കേസുകൾ കൂടാൻ ഇടയാക്കുന്നെതന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. –സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story