Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:45 AM GMT Updated On
date_range 18 Jun 2017 8:45 AM GMTപ്രധാനമന്ത്രിക്ക് പി.സി. തോമസ് റബർ ഇല സമ്മാനിച്ചു
text_fieldsbookmark_border
കൊച്ചി: വിമാനമിറങ്ങി വന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിച്ചുകൊണ്ട് കേരള കോൺഗ്രസ് ചെയർമാനും എൻ.ഡി.എ ദേശീയസമിതി അംഗവുമായ പി.സി. തോമസ് റബർ മരത്തിെൻറ ഇല നൽകി. എന്താണിതെന്നറിയാൻ പ്രധാനമന്ത്രി കാതോർത്തപ്പോൾ രൂക്ഷമായ വിലയിടിവ് മൂലം റബർ കർഷകരും മറ്റു കർഷകരും വിഷമത്തിലാണെന്ന് തോമസ് പറഞ്ഞു. പ്രധാനമന്ത്രി തോമസിെൻറ പൂച്ചെണ്ടും പ്രത്യേകതയുള്ള സമ്മാനമായ ഇലയും ഏറ്റുവാങ്ങി. പനമ്പുകാട് വീണ്ടും പൊക്കാളിയുടെ പച്ചപ്പിലേക്ക് മുളവുകാട്: കാൽ നൂറ്റാണ്ടിലധികം തരിശായിക്കിടന്ന മുളവുകാട് പഞ്ചായത്തിലെ പനമ്പുകാട്-വല്ലാർപാടം മേഖലയിലെ കൂനന്തോട് പ്രദേശത്ത് 10 ഹെക്ടറോളം വരുന്ന പാടശേഖരത്തിൽ 17 ഏക്കറിൽ പൊക്കാളി നെൽകൃഷി ആരംഭിച്ചു. മുളവുകാട് ഗ്രാമപഞ്ചായത്തിെൻറയും കൃഷിഭവെൻറയും സഹായത്തോടെ പൊൻകതിർ പാടശേഖര സമിതിയാണ് കൃഷിയിറക്കിയത്. പ്രത്യേക രീതിയിൽ കെട്ടിവെച്ച് മുളപ്പിച്ച പൊക്കാളി നെൽ വിത്താണ് വൈറ്റില -6, പാടത്ത് കിളച്ചു തയാറാക്കിയ കണ്ണികളിൽ (കൂന) വിതറി മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി ഷാജൻ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡൻറ് പി.എം. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സോന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, കെ.ജി. മനോജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എസ്. ബെന്നി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ. ഇന്ദിര, ദീപ്തി സാജൻ, എം.ആർ. രാജീവ് അംഗങ്ങളായ എൽസി ജോർജ്, റോസ്മേരി മാർട്ടിൻ, മിനിപോൾ, ബോണി അരൂജ, പി.ആർ. ശശി, കൃഷി ഒാഫിസർ ഷെറോൺ ഫെർണാണ്ടസ്, കാർഷിക വികസന സമിതി അംഗങ്ങളായ ടെഡി മെൻറസ്, ഷാനവാസ്, വിശ്വനാഥൻ തുടങ്ങിയവരും സംസാരിച്ചു. കൃഷി അസിസ്റ്റൻറുമാരായ ആർ. ചന്ദ്രശേഖർ, കെ.എം. സുനിൽ എന്നിവരും നിരവധി കർഷകരും കർഷക തൊഴിലാളികളും നാട്ടുകാരും പെങ്കടുത്തു. പാടശേഖരസമിതി സെക്രട്ടറി ടി.കെ. ഷൈല സ്വാഗതം പറഞ്ഞു.
Next Story