Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ അധ്യാപക അവാർഡ്​...

ദേശീയ അധ്യാപക അവാർഡ്​ ജേതാവ് സി.എം.പി. പെണ്ണുക്കര നിര്യാതനായി

text_fields
bookmark_border
സി.എം.പി. പെണ്ണുക്കര ചെങ്ങന്നൂർ: മികച്ച അധ്യാപകനും മധ്യതിരുവിതാംകൂറിലെ സാമൂഹിക-സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ചെങ്ങന്നൂർ ആല പെണ്ണുക്കര ചെങ്കിലാത്ത് വീട്ടിൽ സി.എം. പൊടിയൻ എന്ന സി.എം.പി. പെണ്ണുക്കര (-80) നിര്യാതനായി. 1983ൽ മികച്ച അധ്യാപകനുള്ള രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു. കേന്ദ്രസർക്കാർ സ്ഥാപനമായ തിരുവല്ലയിലെ പ്രൊഡക്ഷൻ സ​െൻറർ ഫാക്ടറി ജീവനക്കാരനായാണ് സർവിസ് ജീവിതത്തി​െൻറ തുടക്കം. സ്ഥാപനത്തിലെ തൊഴിലാളി സംഘടനയുടെ ദേശീയ വൈസ് പ്രസിഡൻറായും പ്രവർത്തിക്കവെയാണ് അധ്യാപക ജീവിതം തുടങ്ങിയത്. ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് സ്ഥാപകൻ, ദേശാഭിമാനി സ്റ്റഡി സർക്കിൾ സംസ്ഥാന സമിതി അംഗം, പുരോഗമന കലാസാഹിത്യ സംഘം ആലപ്പുഴ-പത്തനംതിട്ട ജില്ല സെക്രട്ടറി, സംസ്ഥാന സമിതി അംഗം, തിരുവല്ല സാഹിത്യവേദി സെക്രട്ടറി, കടപ്ര കണ്ണശ്ശ സ്മാരക ട്രസ്റ്റ്, മൂലൂർ സ്മാരക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാടക-കവിത രചനകളിലൂടെയും ശ്രദ്ധേയനായിരുന്നു. മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിന് ആലപ്പുഴ മെഡിക്കൽ കോളജിന് ഞായറാഴ്ച ഉച്ചക്ക് 12ന് കൈമാറ്റം നടക്കും. ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ശോശാമ്മ പൊടിയനാണ് ഭാര്യ. മക്കൾ: ജാസ്മിൻ, ജയ്മോഹൻ. മരുമക്കൾ: റോയി തോമസ്, സൂസൻ ജോൺ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story