Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:41 AM GMT Updated On
date_range 18 Jun 2017 8:41 AM GMTവെൽഫെയർ പാർട്ടി പ്രതിഷേധിച്ചു
text_fieldsbookmark_border
ആലുവ: വൈപ്പിൻ എൽ.എൻ.ജി ടെർമിനൽ വിരുദ്ധ സമരസമിതി പ്രവർത്തകരെ പൊലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പ്രകടനം നടത്തി. ടൗൺഹാളിൽ നിന്നാരംഭിച്ച പ്രകടനം റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമരസമിതി അംഗങ്ങളെ അതിക്രൂരവും നിഷ്ഠുരവുമായാണ് പൊലീസ് നേരിട്ടത്. പിഞ്ചുകുഞ്ഞുങ്ങളെ വരെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്. ഇതിന് നേതൃത്വം നൽകിയ ഡി.സി.പിയെ സസ്പെൻഡ് ചെയ്ത് നടപടി എടുക്കണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ല സെക്രട്ടറി ജ്യോതിവാസ് പറവൂർ ആവശ്യപ്പെട്ടു. ജനകീയസമരങ്ങളെ അടിച്ചൊതുക്കി ഇല്ലായ്മ ചെയ്ത് കോർപറേറ്റ് ദാസന്മാരാകാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് ഫ്രട്ടേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് ഗിരീഷ് കാവാട്ട് അഭിപ്രായപ്പെട്ടു. പാർട്ടി ആലുവ മണ്ഡലം പ്രസിഡൻറ് നൗഷാദ് ശ്രീമൂലനഗരം സ്വാഗതവും ജില്ല സമിതി അംഗം എസ്. സദഖത്ത് നന്ദിയും പറഞ്ഞു. ജില്ല നേതാക്കളായ തോമസ് കെ. ജോർജ്, മണ്ഡലം ഭാരവാഹികളായ റഹീം കുന്നത്ത്, നജീബ് കീഴ്മാട് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
Next Story