Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:41 AM GMT Updated On
date_range 18 Jun 2017 8:41 AM GMTതൃക്കാക്കര പകര്‍ച്ചവ്യാധിയുടെ പിടിയില്‍; റോഡില്‍ മാലിന്യം കുമിഞ്ഞുകൂടി ഗതാഗതം വഴിമുട്ടി
text_fieldsbookmark_border
തൃക്കാക്കര പകര്‍ച്ചവ്യാധിയുടെ പിടിയില്‍; റോഡില്‍ മാലിന്യം കുമിഞ്ഞുകൂടി ഗതാഗതം വഴിമുട്ടി കാക്കനാട്: പകര്‍ച്ചവ്യാധിയുടെ പിടിയിലമര്‍ന്ന തൃക്കാക്കര നഗരസഭ പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യമടക്കം കുമിഞ്ഞുകൂടുന്നു. ശുചീകരണം നടത്താത്തതിനാല്‍ റോഡില്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ ജനങ്ങള്‍ സഞ്ചരിച്ചിരുന്ന റോഡില്‍ മാലിന്യം നിറഞ്ഞതോടെ ഇതുവഴി യാത്രപോലും അസാധ്യമായി. ഫയര്‍സ്റ്റേഷന് പിന്നില്‍നിന്ന് നിര്‍മിതി ഓഫിസിലേക്കുള്ള റോഡിലും മാലിന്യം നിറഞ്ഞു. ഏകദേശം അരകിലോമീറ്റര്‍ റോഡിലാണ് മാലിന്യം നിറഞ്ഞതോടെ ഗതാഗതം വഴിമുട്ടിയത്. റോഡില്‍ ഖരമാലിന്യങ്ങളും തള്ളിയിരിക്കുന്നതിനാല്‍ ഗതാഗതം പരിസരവാസികള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. മഴയില്‍ ചീഞ്ഞളിഞ്ഞ മാലിന്യത്തിെൻറ അസഹനീയ ദുര്‍ഗന്ധം മൂലം സമീപത്തെ വീട്ടുകാര്‍ പൊറുതിമുട്ടി. മാലിന്യക്കൂമ്പാരത്തില്‍ നായ്ക്കളും ഇഴജന്തുക്കളും താവളമാക്കിയിരിക്കുകയാണ്. മാലിന്യം തള്ളുന്നവരെ ൈകയോടെ പിടികൂടാന്‍ സ്ഥലത്ത് സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന നഗരസഭയുടെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ചാണ് മാലിന്യം തള്ളുന്നത്. സമാന അവസ്ഥയാണ് നഗരസഭ പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിലെല്ലാം. ദുര്‍ഗന്ധം മൂലം മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥയാണ്. ജില്ല ആസ്ഥാനത്ത് നഗരസഭ കാര്യാലയത്തിന് സമീപം കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തില്‍നിന്ന് മഴക്കാലമായതോടെ രൂക്ഷ ദുര്‍ഗന്ധമാണ് ഉയരുന്നത്. നഗരസഭ പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂനിറ്റില്‍ ചാക്കില്‍ നിറച്ച പ്ലാസ്റ്റിക് മാലിന്യംമൂലം നിറഞ്ഞു. ഹോട്ടലുകള്‍, ചായക്കട, ലോഡ്ജുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള മാലിന്യങ്ങളും പ്രധാന റോഡരികിലാണ് തള്ളിയിരിക്കുന്നത്. കാക്കനാട് പ്രാഥമികാരോഗ്യകേന്ദ്രം ആരോഗ്യവകുപ്പിന് നല്‍കിയ റിപ്പോർട്ട് 10 പേര്‍ക്ക് ഡെങ്കിപ്പനി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ്.
Next Story