Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 2:11 PM IST Updated On
date_range 18 Jun 2017 2:11 PM ISTനിവേദനം നൽകി
text_fieldsbookmark_border
കൊച്ചി: ദേശീയപാത (എൻ.എച്ച് 47)ലെ മണ്ണുത്തി-അങ്കമാലി-ഇടപ്പള്ളി നാലുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് 2500 കോടി രൂപയോളം കൺസ്ട്രക്ഷൻ കമ്പനി പിടിച്ചെടുത്തുകൊണ്ടിരിക്കുന്ന അഴിമതി സി.ബി.െഎയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഖാലിദ് മുണ്ടപ്പിള്ളി . പാലിയേക്കര ടോൾ പ്ലാസയിൽ (അഞ്ച് വർഷം) കണക്കനുസരിച്ച് എഗ്രിമെൻറ് തുക ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് തിരിച്ചുലഭിച്ചതിനാൽ പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടണം. അങ്കമാലി-ഇടപ്പള്ളി 26 കിേലാമീറ്റർ നാലുവരിപ്പാത നിർമിക്കാത്തതിനാൽ ടോൾ ഒഴിവാക്കണം. അനാവശ്യമായി 25 കോടി മുടക്കി ആലുവയിൽ ഫ്ലൈ ഒാവർ നിർമിച്ചതിന് ഉത്തരവാദികളായ എൻജിനീയർമാരെയും ഉന്നത ഉേദ്യാഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഉഴുന്നാലിലിെൻറ മോചനം: കൊച്ചി: യമനിൽ െഎ.എസ് ഭീകരർ ഒരു വർഷം മുമ്പ് തട്ടിക്കൊണ്ടുപോയ മലയാളിയായ ഫാ. ടോം ഉഴുന്നാലിലിെൻറ േമാചനത്തിന് കൂടുതൽ ജാഗ്രതയോടുകൂടിയുള്ള പ്രവർത്തനം കേന്ദ്ര സർക്കാറിെൻറ ഭാഗത്ത് നിന്നുണ്ടാവണമെന്നും റബർ ഉൾപ്പെടെയുള്ള കേരളത്തിെൻറ തനത് കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവ് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും കേരളത്തിന് എയിംസ് അനുവദിക്കണമെന്നും ആവശ്യെപ്പട്ടു. കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, ജില്ല പ്രസിഡൻറ് കെന്നഡി കരിമ്പിൻ കാലായിൽ, കർഷക യൂനിയൻ സംസ്ഥാന പ്രസിഡൻറ് സുധീഷ് നായർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിവേദക സംഘം പ്രധാനമന്ത്രി നേരന്ദ്രമോദിക്ക് വിമാനത്താവളത്തിൽ വെച്ച് . പരിപാടികൾ ഇന്ന് കലൂർ വൈലോപ്പിള്ളി സാംസ്കാരിക കേന്ദ്രം: ഹാസ്യവേദി വാർഷിക കൺവെൻഷൻ -രാവിലെ 9.30, ചിരി അരങ്ങ്- ഉച്ചക്ക് 2.30, ജസ്റ്റിസ് കെ. സുകുമാരൻ ഫൈൻ ആർട്സ് ഹാൾ: കേരള ഫൈൻ ആർട്സ് സൊസൈറ്റിയും ബ്രേവ് ഹാർട്ട്സും േചർന്ന് അവതരിപ്പിക്കുന്ന സംഗീത നിശ -വൈകു. 6.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story