Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 2:54 PM IST Updated On
date_range 17 Jun 2017 2:54 PM ISTമാവേലിക്കര ഫൈന്‍ ആര്‍ട്സ് കോളജ് കേന്ദ്ര സര്വകലാശാലസംഘം സന്ദര്‍ശിച്ചു
text_fieldsbookmark_border
മാവേലിക്കര: രാജാ രവിവര്‍മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്സിനെ കേന്ദ്ര സര്‍വകലാശാലയുടെ ഭാഗമാക്കി നിലവാരം ഉയര്‍ത്തുന്നതിെൻറ പ്രാഥമിക ചര്‍ച്ചകള്‍ക്ക് സര്വകലാശാലസംഘം കോളജ് സന്ദര്‍ശിച്ചു. ചിത്രകാരന് രാജാ രവിവര്‍മയുടെ പേരിലുള്ള കോളജ് ശതാബ്ദി പിന്നിട്ടിട്ടും വേണ്ടത്ര ഉയര്‍ച്ച ഉണ്ടായില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാറിെൻറ പ്രത്യേക നിര്‍ദേശപ്രകാരം സര്‍വകലാശാല കള്‍ചറല്‍ വിഭാഗം ഡീന്‍ ഡോ. ജയശങ്കര്‍, രജിസ്ട്രാര്‍ ഡോ. രാധാകൃഷ്ണന് നായര്‍, എക്സി. എന്‍ജിനീയര്‍ രാജഗോപാല്‍ എന്നിവർ കോളജിൽ എത്തിയത്. കോളജിെൻറ ഭൗതികസൗഹചര്യങ്ങള് കണ്ട് മനസ്സിലാക്കിയ സംഘം കൊടിക്കുന്നില്‍ സുരേഷ് എം.പി, ആര്. രാജേഷ് എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തില്‍ അധ്യാപകരുമായി ചര്‍ച്ച നടത്തി. കേന്ദ്ര സര്‍വകലാശാലയുടെ ഭാഗമായാല്‍ ഉണ്ടാകുന്ന ഗുണദോഷവശങ്ങള് സംഘം അധ്യാപകരോട് വ്യക്തമാക്കി. അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കേണ്ടതായതിനാല് വിദ്യാഭ്യാസമന്ത്രിയുമായി കാര്യങ്ങള്‍ വിശദീകരിച്ചശേഷം മന്ത്രിയുടെ ചേംബറില്‍ പ്രത്യേകയോഗം വിളിക്കാൻ ക്രമീകരണം ഒരുക്കുമെന്ന് എം.പിയും എം.എൽ.എയും വ്യക്തമാക്കി. കേന്ദ്ര സര്‍വകലാശാലയുടെ ഭാഗമായി മാറുമ്പോള്‍ ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകള്‍ ആരംഭിക്കും. വിദേശത്തുനിന്ന് വിവിധ വിഷയങ്ങളില്‍ ഫാക്കല്‍റ്റി ക്രമീകരിക്കും. അധ്യാപനരംഗത്ത് പൂര്‍ണസ്വാതന്ത്ര്യം ഉറപ്പാക്കി സിലബസ് കോളജിലെ ഓരോ വിഭാഗങ്ങള്‍തന്നെ തയാറാക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മികച്ച വളര്ച്ചസാഹചര്യം ലഭിക്കാനുള്ള സംവിധാനവും ഉണ്ടാകും. അധ്യാപകരുടെ ശമ്പളം യു.ജി.സി വേതന വ്യവസ്ഥയിലേക്ക് മാറി കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നതുള്‍പ്പെടെ കാര്യങ്ങള്‍ സംഘം വിശദീകരിച്ചു. സ്ഥലം സന്ദര്‍ശിച്ചത് സംബന്ധിച്ച് അനുകൂല റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും. ഇതിെൻറ പകര്‍പ്പ് സംസ്ഥാന സര്‍ക്കാറിന് നല്‍കുമെന്നും അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാറാണ് കൈക്കൊള്ളേണ്ടതെന്നും ഡീന്‍ ഡോ. ജയശങ്കര്‍ വ്യക്തമാക്കി. എ.ആർ. രാജരാജവര്‍മ ചരമവാര്‍ഷികം നാളെ മാവേലിക്കര: കേരളപാണിനി എ.ആര്. രാജരാജവര്‍മയുടെ 99-ാം ചരമ വാര്‍ഷികവും കേരളപാണിനീയത്തിെൻറ ശതാബ്ദി ആഘോഷ സമാപനവും ഞായറാഴ്ച രാവിലെ 10ന് മാവേലിക്കര എ.ആര് സ്മാരകത്തില്‍ മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. ആര്. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. കെ.എല്‍. മോഹനവര്‍മ അനുസ്മരണപ്രഭാഷണം നടത്തും. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് നേടിയ പ്രഫ. പ്രയാര്‍ പ്രഭാകരന് ചടങ്ങില്‍ എ.ആര് സ്മാരകത്തിെൻറ ആദരം മന്ത്രി നല്‍കും. 'നവകേരള സൃഷ്ടിയില്‍ എ.ആറിെൻറ പങ്ക്' വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്മാന് കെ. മധുസൂദനന് അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story