Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ ആലപ്പുഴവരെ...

മെട്രോ ആലപ്പുഴവരെ നീട്ടാൻ ആവശ്യം ഉയരുന്നു

text_fields
bookmark_border
അരൂർ: കേരളത്തിലെ സഞ്ചാര സൗകര്യത്തിന് പുതിയ മാനം നൽകി കൊച്ചിയുടെ അഭിമാനമായ മെട്രോ റെയിൽ ആലപ്പുഴവരെ നീട്ടണമെന്ന ആവശ്യം ഉയരുന്നു.ഏറെ കാത്തിരിപ്പിന് ശേഷം കൊച്ചി മെട്രോ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുേമ്പാൾ മറ്റൊരു തുടർ വികസനത്തിന് അയൽ ജില്ലയായ ആലപ്പുഴ കൊതിക്കുകയാണ്. ആലപ്പുഴ ജില്ലയെ മെട്രോയുമായി കൂട്ടിയോജിപ്പിക്കുന്നത് വിനോദ സഞ്ചാരത്തിന് പുതിയ കുതിപ്പ് നൽകാനും സഹായിക്കും. അറബിക്കടലി​െൻറ റാണിയെ കിഴക്കി​െൻറ വെനീസുമായി ബന്ധിപ്പിക്കുന്നത് ടൂറിസം മേഖലയെ സഹായിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. വൈറ്റില മുതൽ ചേർത്തല വരെയുള്ള ദേശീയ പാതയും നാലുവരിപ്പാലങ്ങളും മെട്രോ റെയിൽ നിർമാണത്തിന് അനുകൂലമാണ്. നിലവിലുള്ള പാലങ്ങളുമായി ബന്ധപ്പെട്ട് മെട്രോപ്പാത ഒരുക്കാനുള്ള സാേങ്കതിക വിദ്യകൾ ആവിഷ്കരിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗതാഗത തിരക്കേറിയ നഗരത്തി​െൻറ കാഴ്ചകൾ മാത്രമായിരിക്കും നഗരത്തിലെ മെട്രോയിൽ കാണാനാവുകയെങ്കിൽ നയനാനന്ദകരമായ ഗ്രാമ കാഴ്ചകളും കായൽ ദൃശ്യങ്ങളുമെല്ലാം ആലപ്പുഴയിലേക്ക് നീട്ടുന്ന മെട്രോയിൽ ലഭ്യമായിരിക്കും. കൊച്ചി മെട്രോ യാത്രക്ക് സ്വന്തം വാഹനങ്ങളിൽ എത്തുന്നവർ നഗരത്തിെല ഗതാഗത തിരക്ക് വീണ്ടും വർധിപ്പിക്കും. എന്നാൽ, അരൂർ മുതൽ ആലപ്പുഴ വരെയുള്ള ദേശീയ പാതയോരങ്ങളിൽ പാർക്കിങ് സൗകര്യം തടസ്സമാകില്ല. ആലപ്പുഴയുടെ കിഴക്കൻ പ്രദേശങ്ങളിലൂടെയുള്ള മെട്രോ റെയിലി​െൻറ മടക്കയാത്ര ഏറെ രസകരമായിരിക്കും. യാത്രാ ക്ലേശം കൊണ്ടു നട്ടംതിരിയുന്ന ആലപ്പുഴയുടെ വടക്കൻ മേഖലയിലെ പതിനായിരങ്ങൾക്ക് മെട്രോ അനുഗ്രഹമാകും. കൊച്ചിയെ പലവിധ കാര്യങ്ങൾക്ക് ആശ്രയിക്കുന്നവരാണ് ആലപ്പുഴക്കാർ. മെട്രോ റെയിൽ ആലപ്പുഴയിലേക്ക് വരുന്നത് പ്രയോജനപ്പെടുത്താൻ കഴിയുന്ന മറ്റൊരു വിഭാഗമാണ് ചേർത്തല പള്ളിപ്പുറത്തെ ഇർഫോപാർക്കിലെ ടെക്കികൾ. ഇടതടവില്ലാതെ പായുന്ന മെട്രോയെ ആലപ്പുഴക്കാർ സ്വീകരിക്കുന്നത് മെട്രോയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും സഹായിക്കും.
Show Full Article
TAGS:LOCAL NEWS
Next Story