Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതദ്ദേശസ്വയംഭരണ...

തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങളെ അഴിമതി മുക്തമാക്കുകയാണ് ലക്ഷ്യം ^മന്ത്രി ഡോ.കെ.ടി.ജലീൽ

text_fields
bookmark_border
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കുകയാണ് ലക്ഷ്യം -മന്ത്രി ഡോ.കെ.ടി.ജലീൽ കോലഞ്ചേരി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കുകയാണ് സർക്കാറി​െൻറ ലക്ഷ്യമെന്ന് മന്ത്രി ഡോ.കെ.ടി.ജലീൽ പറഞ്ഞു. മഴുവന്നൂർ പഞ്ചായത്ത് ഓഫിസ് മന്ദിരത്തി​െൻറ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഴിമതി നടത്തിയതായി തെളിഞ്ഞാൽ ജീവനക്കാരെ സ്ഥലം മാറ്റുകയല്ല വീട്ടിലേക്ക് പറഞ്ഞുവിടുകയായിരിക്കും ചെയ്യുക. അഴിമതിയെ കുറിച്ചുളള വിവരങ്ങൾ ശേഖരിക്കാൻ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്നും ഇവ ജനപ്രതിനിധികളുടെയും ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിൽ തുറന്നുപരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ സ്ഥാപനങ്ങളിലെ ടെൻഡർ നടപടികൾ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. വി.പി.സജീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അമ്മുക്കുട്ടി സുദർശനൻ, ജില്ല പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി, എം.പി.വർഗീസ്, വി.ഫിലിപ്പ്, കെ.ജെ.ജോയി, ഷൈജ അനിൽ, കെ.പി.വിനോദ്കുമാർ, ഷിജി ശിവജി, ഷൈനികുര്യാക്കോസ്, ബേബികുര്യാച്ചൻ, വി.കെ.അജിതൻ തുടങ്ങിയവർ സംസാരിച്ചു. പൗരാവകാശ രേഖ പ്രകാശനവും ഐ.എസ്.ഒ പ്രഖ്യാപനവും ഇന്ന് കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ പൗരാവകാശ രേഖ പ്രകാശനവും ഐ.എസ്.ഒ പ്രഖ്യാപനവും ശനിയാഴ്ച നടക്കും. വൈകീട്ട് 3.30ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വി.പി.സജീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് ഓഫിസ് ജനസൗഹൃദമാക്കിയതിനും സേവനങ്ങൾ വേഗത്തിലാക്കിയതിനുമുള്ള അംഗീകാരമായാണ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ.സി. പൗലോസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story