Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 9:21 AM GMT Updated On
date_range 17 Jun 2017 9:21 AM GMTറോഡ് പ്രവൃത്തിയിലെ ക്രമക്കേടുകൾ; എൻജിനീയർമാർക്ക് സസ്പെൻഷൻ
text_fieldsbookmark_border
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ആലുവ റോഡ് സബ്ഡിവിഷെൻറ കീഴിൽ കളമശ്ശേരി റോഡ് സെക്ഷൻ പരിധിയിൽ കുന്നുകര പഞ്ചായത്തിൽ നടത്തിയ വിവിധ റോഡ് പ്രവൃത്തികളിൽ ക്രമവിരുദ്ധ നടപടികൾ നടന്നതായി കണ്ടെത്തി. മധ്യമേഖല സൂപ്രണ്ടിങ് എൻജിനീയറിൽനിന്ന് റിപ്പോർട്ട് ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ രണ്ട് എൻജിനീയർമാരെ സസ്പെൻഡ് ചെയ്തതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. കൽപറ്റ റോഡ്സ് ഡിവിഷനിൽ എക്സിക്യൂട്ടിവ് എൻജിനീയറായ ലതാ മങ്കേഷ്, കോതമംഗലം ദേശീയപാത സെക്ഷനിൽ അസി. എൻജിനീയറായ കെ.എം. മനോജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് വകുപ്പുതല വിജിലൻസിനോട് ആവശ്യപ്പെട്ടതായും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story