Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 9:21 AM GMT Updated On
date_range 17 Jun 2017 9:21 AM GMTലുലു മാളിന് ഗിന്നസ് റെക്കോഡ്
text_fieldsbookmark_border
കൊച്ചി: ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ 30 സെക്കൻഡിൽ 1500 മൺചെരാത് തെളിയിച്ച് ലുലു മാൾ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടംപിടിച്ചു. ഒരുവേദിയിൽ ഏറ്റവും കൂടുതൽ എണ്ണവിളക്കുകൾ തെളിയിച്ചതിനുള്ള റെക്കോഡാണ് ലുലു മാൾ സ്വന്തമാക്കിയത്. ഇതോടെ ഏതെങ്കിലുമൊരു ലോക റെക്കോഡ് നേടുന്ന ഇന്ത്യയിലെ ഏക മാളായി ലുലു മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സന്ദേശ് ഫോർ സോൾജിയേഴ്സ്' എന്ന ദീപാവലി കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ മാളിലെ ജീവനക്കാരും മാനേജ്മെൻറും അഭ്യുദയകാംക്ഷികളുംചേർന്ന് 30 സെക്കൻഡിൽ 1500 മൺചെരാത് തെളിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുടെ പിറന്നാൾ ദിവസം കേന്ദ്ര വികലാംഗ ശാക്തീകരണ മന്ത്രാലയവും അലിംകോയും ചേർന്ന് ഒരു വേദിയിൽ 989 എണ്ണവിളക്കുകൾ തെളിച്ചതിെൻറ റെക്കോഡാണ് ലുലു മാൾ ഭേദിച്ചത്. രണ്ട് ലോക റെക്കോഡുകളും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടാണ് സൃഷ്ടിക്കപ്പെട്ടത് എന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ഇന്ത്യ ഡയറക്ടർ എം.എ. നിഷാദ് പറഞ്ഞു. ഇതോടൊപ്പം അഞ്ച് മിനിറ്റിനുള്ളിൽ 5500 നെയ്വിളക്കുകൾ തെളിച്ച് ലുലു മാൾ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം പിടിച്ചു. ലുലു ഗ്രൂപ്പിന് കീഴിലുള്ള ലുലു മാളിലെ ലുലു ഇവൻറ്സ് ആണ് പരിപാടികൾ സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story