Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലയിൽ രണ്ട് പനി...

ജില്ലയിൽ രണ്ട് പനി മരണംകൂടി

text_fields
bookmark_border
ആലപ്പുഴ: പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരെ ചികിത്സിക്കാൻ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് ജില്ലയിലെ ആേരാഗ്യമേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നു. ആശങ്കജനകമായ സാഹചര്യം നിലനിൽക്കുന്നതിനിടെ എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് വെള്ളിയാഴ്ച ജില്ലയിൽ രണ്ടുപേർ മരിച്ചു. എലിപ്പനി ബാധിച്ച് കൈനടി പുല്ലാട്ടുശേരിയിൽ സുഗതനാണ് (56) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഡെങ്കിപ്പനി ബാധിച്ച് മുഹമ്മ കായിപ്പുറം നോർത്ത് വാഴചിറ വീട്ടിൽ ആശയും (32) വെള്ളിയാഴ്ച മരിച്ചു. ൈവറൽ ഫീവർ, ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1 എന്നിവ ജില്ലയിൽ പടർന്നുപിടിക്കുന്നതായാണ് കണക്കുകൾ. ഇതുവരെ ജില്ലയിൽ 1007 ൈവറൽ ഫീവർ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 193 ഡെങ്കിപ്പനിയും 32 എലിപ്പനിയും 50 എച്ച്1 എൻ1ഉം 94 വയറിളക്ക രോഗവും ഇതുവരെ സ്ഥിരീകരിച്ചു. ഇതിൽ ഡെങ്കിപ്പനി ബാധിച്ച 25 പേരും എലിപ്പനി ബാധിച്ച 16 പേരും ചികിത്സയിൽ വിവിധ ആശുപത്രികളിൽ തുടരുകയാണ്. ഡോക്ടർമാർ പലരും സ്ഥലംമാറി പോയതിന് പകരം നിയമനം വൈകുകയാണ്. ഇതുകൂടാതെ പല ഡോക്ടർമാർക്കും പനിബാധിച്ച് അവധിയിൽ കഴിയുന്നതുമാണ് രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിന് തടസ്സമായിരിക്കുന്നത്. ഡോക്ടർമാർ ഇല്ലാത്തതുകാരണം പനി ബാധിതർക്ക് തുടങ്ങിയ ക്ലിനിക്കി​െൻറ സമയവും വെട്ടിക്കുറച്ചിട്ടുണ്ട്. തിരക്കുള്ള സമയങ്ങളിൽ രാവിലെ 10 മുതൽ ക്ലിനിക് തുടങ്ങാനായിരുന്നു ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ഇപ്പോൾ മിക്കയിടത്തും ഉച്ചക്ക് രണ്ടിനുശേഷമാണ് ക്ലിനിക് ആരംഭിക്കുന്നത്. ഇക്കാരണത്താൽ സ്വകാര്യ ആശുപത്രികളെയാണ് രോഗികൾ കൂടുതലായി ആശ്രയിക്കുന്നത്. പലരും രോഗബാധിതരെയുമായി മറ്റുജില്ലകളിലേക്ക് പോകേണ്ട ഗതികേടിലാണ്. തദ്ദേശ സ്ഥാപനങ്ങൾ മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമായി നടത്താതിരുന്നതാണ് ആരോഗ്യമേഖലക്ക് തിരിച്ചടിയായിരിക്കുന്നത്. കർഷകദ്രോഹ നടപടിക്കെതിരെ പ്രതിഷേധം; ദേശീയപാത ഉപരോധിച്ചു ആലപ്പുഴ: കേന്ദ്രസർക്കാറി​െൻറ കർഷകദ്രോഹ നയങ്ങൾക്കെതിരെ കേരള കർഷകസംഘം നേതൃത്വത്തിൽ കർഷകർ ദേശീയപാത ഉപരോധിച്ചു. എല്ലാ കർഷകത്തൊഴിലാളികൾക്കും ഉൽപാദനച്ചെലവി​െൻറ 50 ശതമാനത്തിൽ കൂടുതലുള്ള തുക താങ്ങുവിലയായി പ്രഖ്യാപിക്കണമെന്ന എം.എസ്. സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക, ചന്തകളിൽ കന്നുകാലി വിൽപന തടഞ്ഞ കേന്ദ്രസർക്കാർ വിജ്ഞാപനം പിൻവലിക്കുക, കർഷകരെ വെടിവെച്ചുകൊന്നതി​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം ഉപരോധം സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, കർഷകസംഘം ജില്ല പ്രസിഡൻറ് ശ്രീകുമാർ ഉണ്ണിത്താൻ, സെക്രട്ടറി ജി. ഹരിശങ്കർ, ശ്രീകുമാരൻതമ്പി, വി.ജി. മോഹനൻ, എൻ.പി. ഷിബു, എം. ശശികുമാർ, സുധിമോൻ, എസ്. ആസാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story