Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 9:18 AM GMT Updated On
date_range 17 Jun 2017 9:18 AM GMTവാഹനാപകടത്തില്‍ പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
ആശുപത്രിയിൽ ചികിത്സ കഴിഞ്ഞെത്തിയ ഗൃഹനാഥൻ മരിച്ചു മണ്ണഞ്ചേരി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്‌കന്‍ ചികിത്സക്കുശേഷം വീട്ടിലെത്തിയ പിറ്റേദിവസം മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 16-ാം വാര്‍ഡില്‍ തമ്പകച്ചുവട് ഗായത്രിനിവാസിൽ പരേതനായ വാസുദേവൻ പിള്ളയുടെ മകൻ വി.ഷാജിമോനാണ് (49) മരിച്ചത്. കഴിഞ്ഞ ഏഴിന് ഇടപ്പള്ളി പൈപ്പ്ലൈനിലായിരുന്നു അപകടം. സഹോദരി രുക്മിണിയുടെ മകൻ അരുണിനെ ഗള്‍ഫിലേക്ക് അയക്കാന്‍ നെടുമ്പാശ്ശേരിക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തിെൻറ പിന്നിലിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് വ്യാഴാഴ്ച വൈകീട്ടാണ് വീട്ടിലെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ച അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മാതാവ്: കനകമ്മ. ഭാര്യ: ബിന്ദു(എന്‍.സി ജോണ്‍ കയര്‍ കമ്പനി). മക്കൾ: ഗായത്രി, അമൃത.
Next Story