Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 9:16 AM GMT Updated On
date_range 17 Jun 2017 9:16 AM GMTആദ്യ യാത്രക്ക് 450 ഭിന്നശേഷി കുട്ടികളും
text_fieldsbookmark_border
കൊച്ചി: ആദ്യ മെട്രോ യാത്രയിൽ സെൻറർ ഫോർ എംപവർമെൻറ് ആൻഡ് എൻറിച്മെൻറ് നേതൃത്വത്തിൽ 450 ഭിന്നശേഷി കുട്ടികളും 150 അധ്യാപകരും വളൻറിയർമാരും പെങ്കടുക്കും. സെറിബ്രൽ പാൾസി, മെൻറൽ റീറ്റാർഡേഷൻ, ഓർത്തോപീഡിയക് ഡിേസബിൾഡ്, മൾട്ടിപ്പിൾ ഡിേസബിൾഡ്, ബധിരർ, അന്ധർ എന്നിവരാണ് പെങ്കടുക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഇവരോടൊപ്പം കൂടും. 18ന് രാവിലെ 10.15നാണ് യാത്ര. ഭിന്നശേഷി കുട്ടികളെ സമൂഹത്തിെൻറ മുഖ്യധാരയിൽ കൊണ്ടുവരുന്നതിെൻറ ഭാഗമായാണ് ഈ യാത്ര. ഭിന്നശേഷിയുള്ളവർക്ക് പ്രത്യക സൗകര്യങ്ങൾ മെട്രോ നിർമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. 43 സ്പെഷൽ സ്കൂളിലെ കുട്ടികളാണ് ആദ്യയാത്രയിൽ പങ്കു ചേരുന്നത്. വിവിധ വർണങ്ങളിെല ബലൂണുകളുമായാണ് എത്തുക. മെട്രോയുടെ ആകൃതിയിലുള്ള കേക്കും ഒരുക്കിയിട്ടുണ്ട് . മന്ത്രി ശൈലജ കേക്ക് മുറിച്ച് യാത്രമംഗളം നേരും. ചരിത്രനിമിഷങ്ങൾ കുറിക്കാൻ ടി ഷർട്ടുകളും ബാഡ്ജുകളും ധരിക്കും. നഗരത്തില്‍ വിദ്യാലയങ്ങള്‍ക്ക് അവധി കൊച്ചി: മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് കൊച്ചി കോര്‍പറേഷന്‍ പരിധിയിെല എല്ലാ സംസ്ഥാന, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ക്കും കലക്ടര്‍ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശനിയാഴ്ച സ്‌പെഷല്‍ ക്ലാസുകള്‍ നടത്തരുതെന്നും കലക്ടര്‍ അറിയിച്ചു.
Next Story