Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 2:46 PM IST Updated On
date_range 17 Jun 2017 2:46 PM ISTമറക്കാനാകുമോ ഹാർബർ ടെർമിനൽ സ്റ്റേഷനെ
text_fieldsbookmark_border
മട്ടാഞ്ചേരി: കലൂരിൽ കൊച്ചി മെട്രോ റെയിൽ ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ കൊച്ചിയുടെ വികസന കുതിപ്പിന് വഴിയൊരുക്കിയ സംസ്ഥാനത്തെ ആദ്യ ടെർമിനൽസായ കൊച്ചി ഹാർബർ ടെർമിനൽസിനെ മറക്കാനാകുമോ?. ബ്രിട്ടീഷ് ഭരണകാലത്ത് 1940 ലാണ് കൊച്ചി തുറമുഖത്ത് ഒരു കൽക്കരി വണ്ടി ആദ്യമായി ചൂളം വിളിച്ചെത്തിയത്. കൊച്ചി തുറമുഖത്തിെൻറ ശിൽപി എന്നറിയപ്പെടുന്ന സർ റോബർട്ട് ബ്രിസ്റ്റോയുടെ ദീർഘവീക്ഷണത്തിെൻറ പ്രതിഫലനമായിരുന്നു കൊച്ചി ഹാർബർ ടെർമിനൽ എന്ന സ്റ്റേഷൻ. ജല,വ്യോമയാന,റോഡ്,റെയിൽ ഗതാഗതങ്ങൾ സമന്വയിപ്പിച്ചുള്ള തുറമുഖ സൗകര്യം ലക്ഷ്യം വെച്ചാണ് അന്ന് ബ്രിസ്റ്റോ സായിപ്പ് വെണ്ടുരുത്തി ദ്വീപിനോട് ചേർന്ന് 800 ഏക്കർ സ്ഥലം കൃത്രിമമായി നികത്തിയെടുത്ത് തുറമുഖം പണിതത്. തുറമുഖത്തേക്കുള്ള ഉപകരണങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങിയ എത്തിക്കാൻ റെയിൽ സൗകര്യം ഉപയോഗപ്പെടുത്തുന്നതിെൻറ ഭാഗമായി ബ്രിസ്റ്റോ മദിരാശിയിലെ ബ്രിട്ടീഷ് കൗൺസിലിൽനിന്നും പ്രത്യേക അനുമതി വാങ്ങി പടുത്തുയർത്തിയതാണ് ഹാർബർ ടെർമിനൽ. ഷൊർണൂരിൽനിന്ന് ഹാർബർ ടെർമിനലിലേക്ക് പുറപ്പെട്ട ആദ്യ സർവിസിൽ ബ്രിസ്റ്റോയും ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന എം.എസ്. മേനോനും കയറിക്കൊണ്ടായിരുന്നു കന്നിയാത്ര . മുംബൈയിലെ വിക്ടോറിയ ടെർമിനൽസിനൊപ്പം ( ഇപ്പോഴത്തെ ചത്രപതി ശിവജി ടെർമിനൽസ് ) പ്രാധാന്യം നൽകി പന്ത്രണ്ടോളം സർവീസുകളാണ് രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ഇവിടെ നിന്ന് പുറപ്പെട്ടിരുന്നത്. 2005 ൽ വെണ്ടുരുത്തി പാലത്തിൽ മണ്ണുമാന്തി കപ്പൽ ഇടിച്ചതോടെയാണ് ഹാർബർ ടെർമിനൽസിന് ശനിദശ തുടങ്ങിയത്. റെയിൽപാലത്തിന് ബലക്ഷയം ചൂണ്ടി കാട്ടി സർവീസുകൾ പൂർണ്ണമായും നിറുത്തി. ടീ ഗാർഡൻ എക്സ്പ്രസായിരുന്നു ഇവിടെനിന്നും അവസാനമായി സർവിസ് നടത്തിയ ട്രെയിൻ. ട്രെയിൻ ഗതാഗതം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടിലെ ഒട്ടുമിക്ക സംഘടനകളും സമരം നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടർന്ന് മടുത്തു സമരം നിർത്തി.ഇതിനിടെ മലയാളികളായ രണ്ടു കേന്ദ്ര മന്ത്രിമാർ കസേരയിലിരുന്നെങ്കിലും ടെർമിനൽസിലേക്ക് വണ്ടിയെത്തിയില്ല. പടിഞ്ഞാറൻ കൊച്ചിക്കാർ പ്രതീക്ഷ ഉപേക്ഷിച്ച് കഴിയവെയാണ് വീണ്ടും സർവിസ് പുനരാരംഭിക്കുന്നതിന് നടപടികളായത്. കേന്ദ്ര റെയിൽ മന്ത്രി സുരേഷ് പ്രഭുവിെൻറ കൊച്ചി സന്ദർശനവും ഇതിന് തുണയായി. നവീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും നടന്നുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story