Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലഘട്ടം തികച്ചും...

കാലഘട്ടം തികച്ചും ആവശ്യപ്പെടുന്ന ചുവടുവെപ്പാണ് കൊച്ചി മെട്രോ

text_fields
bookmark_border
മെട്രോ പേജിലേക്ക്... കളമശ്ശേരി: കാലഘട്ടം തികച്ചും ആവശ്യപ്പെടുന്ന ഒരു ചുവടുവെപ്പാണ് കൊച്ചി മെട്രോ. പല ആവശ്യങ്ങൾക്ക് മറ്റേതൊരു ജില്ലയേക്കാളും കൊച്ചിയെ ആശ്രയിക്കേണ്ടിവരുന്നതിനാൽ സ്വാഭാവികമായും കൊച്ചിയിലെ റോഡുകൾക്ക് താങ്ങാവുന്നതിലേറെ വാഹനങ്ങളാണ് നിലവിൽ ഓടിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മുഴുവൻ സമയവും ബ്ലോക്കില്ലാതെ യാത്ര ചെയ്യുക എന്നത് ഒരുസ്വപ്നം മാത്രമായിരുന്നു. ആ സ്വപ്നമാണ് മെട്രോയിലൂടെ യാഥാർഥ്യമാകാൻ പോകുന്നത്. പരിഷ്കൃതസമൂഹത്തിന് തീർച്ചയായും ലഭിക്കേണ്ടുന്ന ഗതാഗതസംസ്കാരമാണ് മെട്രോ യാഥാർഥ്യമാകുന്നതിലൂടെ നാടിന് ലഭിക്കുന്നത്. എന്നെപോലുള്ള വീട്ടമ്മമാരെ സംബന്ധിച്ച് വിവിധ ആവശ്യങ്ങൾക്ക് സിറ്റിയിൽ പോകുമ്പോൾ ബ്ലോക്കില്ലാതെ ഉദ്ദേശിക്കുന്ന സമയത്ത് തിരികെ വീട്ടിൽ എത്താൻ കഴിയുമെന്നാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story