Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 9:15 AM GMT Updated On
date_range 17 Jun 2017 9:15 AM GMTകേരള മദ്യവിരുദ്ധ ഏകോപനസമിതി ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsbookmark_border
കൊച്ചി: കേരള മദ്യവിരുദ്ധ ഏകോപനസമിതി ജില്ല ചെയർമാനായി കൊച്ചിൻ കോർപറേഷൻ കൗൺസിലർ ജോൺസൺ പാട്ടത്തിൽ, ജനറൽ സെക്രട്ടറിയായി തങ്കച്ചൻ വെളിയിൽ വരാപ്പുഴ, ട്രഷററായി ഷൈബി പാപ്പച്ചൻ മഞ്ഞപ്ര എന്നിവരെ തെരഞ്ഞെടുത്തു. മാത്യൂസ് പുതുശ്ശേരി, എം.ഡി. റാഫേൽ, കെ.എ. പൗലോസ് കാച്ചപ്പിള്ളി, ഷാജൻ പി. ജോർജ്, അഡ്വ. അബൂബക്കർ, അയിഷ സോമൻ, മേരി രാമാനന്ദ പൈ, പീറ്റർ റൂഫസ് (വൈസ് ചെയ.) പി.ആർ. അജാമളൻ, എം.എൽ. ജോസഫ്, കെ.ഒ. ജോയ്, കെ.പി. കാർമലി ടീച്ചർ, ആഗ്നസ് സെബാസ്റ്റ്യൻ, മേഴ്സി വിനു, തങ്കമ്മ രാമകൃഷ്ണൻ, പൗളിൻ കൊറ്റമം (സെക്ര.) എന്നിവരാണ് മറ്റു ഭാരവാഹികൾ. സംസ്ഥാന വൈസ് ചെയർമാനായി പ്രഫ. എം.പി. മന്മഥൻ സ്മരക ട്രസ്റ്റ് ചെയർമാൻ അഡ്വ. എൻ രാജേന്ദ്രനെയും തെരഞ്ഞെടുത്തു. സംസ്ഥാന ചെയർമാൻ പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി അഡ്വ.ചാർളി പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. സർക്കാറിെൻറ മദ്യനയത്തിനെതിരെ ജൂൺ 19ന് രാവിലെ 11ന് എറണാകുളം ടൗൺഹാളിന് മുന്നിൽ നടക്കുന്ന ഉപവാസ സമരത്തിൽ ജില്ലയിൽനിന്ന് 500 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story