Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 9:11 AM GMT Updated On
date_range 17 Jun 2017 9:11 AM GMTp5 corrected file=മകെൻറ ദുരഭിമാന കൊലപാതകം: നീതിയുടെ വാതിൽ ഇൗ അമ്മക്ക് മുന്നിൽ കൊട്ടിയടഞ്ഞ് തന്നെ
text_fieldsbookmark_border
p5 corrected file=മകെൻറ ദുരഭിമാന കൊലപാതകം: നീതിയുടെ വാതിൽ ഇൗ അമ്മക്ക് മുന്നിൽ കൊട്ടിയടഞ്ഞ് തന്നെ ന്യൂഡൽഹി: ദുരഭിമാന കൊലക്ക് ഇരയായി കൺമുന്നിൽ മകൻ ദാരുണമായി കൊല്ലപ്പെട്ടത് കാണേണ്ടി വന്ന മാതാവിനുമുന്നിൽ നീതിയുടെ വാതിലുകൾ കൊട്ടിയടച്ച് ഭരണകൂടം. രാജസ്ഥാനിലെ ജയ്പുരിൽ പ്രണയിച്ച് വിവാഹം കഴിച്ചെന്ന കുറ്റത്തിന്, ഏഴുമാസം ഗർഭിണിയായി സ്വന്തം ഭാര്യക്കും പെറ്റുവളർത്തിയ മാതാവിനും മുന്നിൽ വെടിയേറ്റ് മരിച്ച മലയാളി അമിത് നായരുടെ കുടുംബമാണ് നീതിതേടി ഡൽഹിയിൽ എത്തിയത്. അമിതിനെയും ഭാര്യ സുമനെയും കാണാൻ വീട്ടിലെത്തിയ ഭാര്യവീട്ടുകാർ കൊണ്ടുവന്ന വാടക കൊലയാളിയുടെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മേയ് 17നായിരുന്നു സംഭവം. അമിത് കൊല്ലപ്പെട്ട് ഇന്ന് ഒരു മാസം തികയുേമ്പാഴും കൊലയാളിയെ രാജസ്ഥാൻ പൊലീസ് പിടികൂടിയിട്ടില്ല. നീതിതേടി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ കാണാൻ അനുമതി ലഭിച്ച് എത്തിയെങ്കിലും 'തിരക്കുകൾ' കാരണം അമ്മ രമാദേവിക്കും സഹോദരി സ്മിത നായർക്കും അമ്മാവൻ സുരേഷ് കുമാറിനും അേദ്ദഹവുമായി കൂടിക്കാഴ്ചക്ക് കഴിഞ്ഞില്ല. 'രാജസ്ഥാൻ സർക്കാറിൽനിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്ന്' രമാദേവി പറഞ്ഞു. 'എെൻറയും ഗർഭിണിയായ ഭാര്യയുടെയും മുന്നിൽവെച്ചാണ് മകനെ കൊന്നത്. ഒരു മാസം തികയുേമ്പാഴും പ്രതിയെ പിടികൂടുന്നില്ല. ജീവിക്കാൻതന്നെ ഭയമാണ്. മകെൻറ ഭാര്യയുടെ വയറ്റിലുള്ള കുഞ്ഞിനെയും അവർ വകവരുത്തുമോയെന്ന ഭയമാണ് ഇപ്പോഴെ'ന്നും പറഞ്ഞ് അവർ വിങ്ങിപ്പൊട്ടി. തങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് രാജസ്ഥാൻ ഹൈകോടതി ഉത്തരവിട്ടിട്ടും ഇതുവരെ നൽകിയിട്ടിെല്ലന്ന് സഹോദരി സ്മിത പറഞ്ഞു. സുമനെ ഇപ്പോൾ അയൽക്കാരുടെ സംരക്ഷണത്തിലാക്കിയ ശേഷമാണ് തങ്ങൾ ഇവിേടക്ക് വന്നത്. തുടർന്ന് ജീവിക്കാൻ അമിതിെൻറ ഭാര്യക്ക് ഒരു ജോലിയും ആവശ്യമാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് വിഷയത്തിൽ ഇടപെട്ടത്. അദ്ദേഹം രാജസ്ഥാൻ മുഖ്യമന്ത്രിക്ക് കത്തെഴുതി. മറ്റാരും ഇടപെടാൻ തയാറായില്ലെന്നും അവർ പറഞ്ഞു. സി.പി.െഎ ആസ്ഥാനമായ അജോയ് ഭവനിൽ എത്തിയ കുടുംബം നേതാക്കളെ സന്ദർശിച്ചു.
Next Story