Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 10:53 AM GMT Updated On
date_range 15 Jun 2017 10:53 AM GMTമാലിന്യനീക്കം: കരാർ ചർച്ചചെയ്യാൻ ഇന്ന് വീണ്ടും കൗൺസിൽ
text_fieldsbookmark_border
കൊച്ചി: പ്ലാസ്റ്റിക്, ഭക്ഷ്യമാലിന്യം എന്നിങ്ങനെ രണ്ടായി തിരിച്ച് നഗരസഭ മാലിന്യം നീക്കം ചെയ്യാൻ നൽകിയ കരാർ റദ്ദാക്കാനും പഴയതുപോലെ മാലിന്യം ഒന്നിച്ച് നീക്കം ചെയ്യാൻ കരാർ നൽകാനും തീരുമാനം എടുത്ത ഭരണകക്ഷി വെട്ടിലായി. കൗൺസിൽ അംഗീകാരമില്ലാതെ എടുത്ത തീരുമാനം സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞ് ബുധനാഴ്ച നടന്ന ജനറൽ കൗൺസിലിൽ പ്രതിപക്ഷം ബഹളം വെച്ചു. കരാർ റദ്ദാക്കാൻ സ്റ്റിയറിങ് കമ്മിറ്റിയുടെയും കക്ഷിനേതാക്കളുടെയും യോഗത്തിൽ എടുത്ത തീരുമാനത്തിന് നിയമസാധുതയില്ലെന്ന് നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. ഇതോടെ വ്യാഴാഴ്ച പ്രത്യേക കൗൺസിൽ ചേരാനും തീരുമാനമായി. നിലവിലെ കരാർ റദ്ദാക്കാനുള്ള തീരുമാനം യോഗത്തിെൻറ തുടക്കത്തിൽ മേയർ അറിയിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നു. ഇത് ബഹളത്തിലും നടുത്തളത്തിൽ ഇറങ്ങലിലുമാണ് കലാശിച്ചത്. കക്ഷിനേതാക്കളുടെയും സ്റ്റിയറിങ് കമ്മിറ്റിയുടെയും യോഗ തീരുമാനം അംഗീകരിക്കാനാവില്ലെന്നും അതിൽ പ്രതിപക്ഷം പെങ്കടുത്തിട്ടില്ലെന്നും വി.പി. ചന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ നിയമവശമെന്തെന്ന് സെക്രട്ടറി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് തീരുമാനത്തിന് നിയമപിൻബലമില്ലെന്ന് സെക്രട്ടറി അറിയിച്ചത്. ബുധനാഴ്ചത്തെ ജനറൽ കൗൺസിൽ ഇക്കാര്യം ചർച്ച ചെയ്യാനാവില്ലെന്നും അജണ്ട വെച്ചേ ചർച്ച െചയ്യാനാവൂ എന്നും സെക്രട്ടറി വ്യക്തമാക്കി. അതോടെയാണ് വ്യാഴാഴ്ച പ്രത്യേക കൗൺസിൽ യോഗം നടത്താൻ തീരുമാനമായത്. വ്യാഴാഴ്ച രാവിലെ 9.30ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേർന്ന് നിലവിലെ കരാർ റദ്ദാക്കുന്നതിനെക്കുറിച്ചും മറ്റും ചർച്ച ചെയ്യും. തുടർന്നാണ് 11.30ന് പ്രത്യേക കൗൺസിൽ ചേരുക. അതേസമയം, കരാറുകാരിൽ ഒരാൾ സി.പി.എം ലോക്കൽ സെക്രട്ടറിയാണ്. അതുകൊണ്ടുതന്നെ ചൊവ്വാഴ്ചയിലെ പ്രത്യേക യോഗത്തിൽ മാലിന്യപ്രശ്നം പ്രതിപക്ഷം കാര്യമായി ചർച്ച ചെയ്യാതിരുന്നത് ശ്രദ്ധേയമായിരുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ കരാർ റദ്ദാക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ഭുതമില്ല. ഒമ്പതംഗ കമ്മിറ്റിയിൽ ചെയർപേഴ്സൻ അടക്കം നാലുപേരാണ് യു.ഡി.എഫിനുള്ളത്. നാലുപേർ എൽ.ഡി.എഫിനും. ഒരു സ്വതന്ത്രെൻറ പിന്തുണ എൽ.ഡി.എഫിനാണ്.
Next Story