Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 9:22 AM GMT Updated On
date_range 15 Jun 2017 9:22 AM GMTഡെങ്കിപ്പനി പ്രതിരോധപ്രവർത്തനങ്ങൾ ഉൗർജിതം; എല്ലാ ആശുപത്രിയിലും പനി വാർഡ്
text_fieldsbookmark_border
ആലപ്പുഴ: ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഉൗർജിതമാക്കിയതായി ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. ദ്രുതകർമസേന യോഗം കൂടി പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലതല േപ്രാഗ്രാം ഓഫിസർമാർ ബ്ലോക്കുതലത്തിൽ പരിശോധന നടത്തി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ജില്ലയിലെ എല്ലാ ആശുപത്രിയിലും പനി വാർഡ് ആരംഭിച്ചിട്ടുണ്ട്. കൊതുകിെൻറ ഉറവിട നശീകരണപ്രവർത്തനങ്ങളിൽ ജനം സഹകരിക്കണം. വീടിനകത്തും പുറത്തും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കി ആഴ്ചയിൽ ഒരിക്കൽ കൊതുകിെൻറ ഉറവിട നശീകരണപ്രവർത്തനങ്ങൾ നടത്തണമെന്ന് നിർദേശിച്ചു. വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ ഓഫിസുകളിലും ഞായറാഴ്ച വീടുകളിലും കൊതുകിെൻറ ഉറവിടങ്ങൾ നശിപ്പിച്ച് ൈഡ്രഡേ ആചരിക്കണം. ബയോഗ്യാസ് പ്ലാൻറുകൾ, വേലികെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിെൻറ മടക്കുകൾ, വീടിെൻറ ടെറസ് എന്നിവയിൽ കൊതുക് വളരാനുള്ള സാഹചര്യമുണ്ട്. ഇവിടങ്ങൾ ശ്രദ്ധിക്കണം. വീട്ടിലും പരിസരപ്രദേശങ്ങളിലുമായി വലിച്ചെറിയുന്ന പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, കുപ്പികൾ, ടയറുകൾ തുടങ്ങിയവ നീക്കംചെയ്യണം. പനിയുണ്ടായാൽ ചൂടുള്ള പാനീയം ധാരാളമായി കുടിക്കണം. പരിപൂർണ വിശ്രമം എടുക്കണം. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്ന് കഴിക്കാവു. കൊതുകുനശീകരണ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അഭ്യർഥിച്ചു. ഗാന്ധിദർശൻ വിദ്യാഭ്യാസപരിപാടി എല്ലാ സ്കൂളിലും ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിെൻറ അംഗീകാരത്തോടെ ജില്ലയിൽ നടപ്പാക്കുന്ന ഗാന്ധിദർശൻ വിദ്യാഭ്യാസ പരിപാടി ഈ വർഷം എല്ലാ സ്കൂളിലും നടത്താൻ തീരുമാനിച്ചു. ഈ അധ്യയനവർഷത്തെ ഗാന്ധിദർശൻ പരിപാടികളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിന് കലക്ടറേറ്റിൽ കലക്ടർ വീണ എൻ. മാധവെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 17ന് ഡി.ഇ.ഒ തലത്തിലും 24ന് എ.ഇ.ഒ തലത്തിലും നടക്കുന്ന പ്രഥമാധ്യാപക യോഗത്തിൽ ഗാന്ധിദർശൻ വിദ്യാഭ്യാസസമിതി ഭാരവാഹികൾ പങ്കെടുക്കും. യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഇൻ-ചാർജ് മുഹമ്മദ്കുഞ്ഞ്, ജില്ലയിലെ എ.ഇ.ഒ-ഡി.ഇ.ഒമാർ, ചുനക്കര ജനാർദനൻ നായർ, രവി പാലത്തുങ്കൽ, രമാദേവി, സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു. നിർമാണപ്രവർത്തനങ്ങളിൽ സുരക്ഷ പാലിക്കണം ആലപ്പുഴ: നിർമാണപ്രവർത്തനങ്ങൾ നടത്തുമ്പോൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കലക്ടർ വീണ എൻ. മാധവൻ അറിയിച്ചു. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. ദുരന്തസാധ്യത ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം. തിരുവനന്തപുരത്ത് നിർമാണപ്രവർത്തനം നടക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് നാലുപേർ മരിച്ചിരുന്നു. ഇവിടെ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് റവന്യൂ മന്ത്രി എല്ലാ ജില്ലയിലും അടിയന്തര നടപടിക്ക് നിർദേശം നൽകി.
Next Story