Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 9:21 AM GMT Updated On
date_range 15 Jun 2017 9:21 AM GMTപൊതുവിപണിയിൽ വിലവർധനയില്ലെന്ന് താലൂക്ക് സപ്ലൈ ഓഫിസർമാർ
text_fieldsbookmark_border
കൃത്രിമ വിലക്കയറ്റം തടയാൻ പരിശോധന ആലപ്പുഴ: സംസ്ഥാനത്ത് അരിയുടെ വില ക്രമാതീതമായി വർധിക്കുന്നതായ വാർത്തകളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ അരി മൊത്തവ്യാപാരികളുടെയും താലൂക്ക് സപ്ലൈ ഓഫിസർമാരുടെയും സംയുക്ത യോഗം കലക്ടറുടെ അധ്യക്ഷതയിൽ ചേർന്നു. അരിയുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലയും സ്റ്റോക്കും നിലവാരവും അവലോകനം ചെയ്തു. പൊതുവിപണി പരിശോധനയിൽ അരി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർധന കണ്ടെത്താനായിട്ടില്ലെന്ന് താലൂക്ക് സപ്ലൈ ഓഫിസർമാർ അറിയിച്ചു. ഫെബ്രുവരിയിൽ 45 രൂപ വരെയുണ്ടായിരുന്ന ജയ അരിക്ക് ഇപ്പോൾ 37-38 രൂപയാണുള്ളത്. സുരേഖ അരിക്ക് 36-38 രൂപയാണ്. ഗുണമേന്മയുള്ള നാടൻ കുത്തരിക്ക് (കുട്ടനാടൻ അരി) 42 രൂപയാണ് വിപണിവില. കുട്ടനാടൻ അരി സുലഭമായി ലഭിക്കുകയാണെങ്കിൽ കാലടിയിൽനിന്നും വരുന്ന റോസ് അരിയുടെ വില വർധന പ്രതിരോധിക്കാം. സാധനങ്ങൾക്ക് വില ക്രമാതീതമായി വർധിക്കുന്നുവെന്ന വാർത്തകൾ തെറ്റിദ്ധാരണജനകമാണ്. വാർത്ത കണ്ട് ചെറുകിട കച്ചവടക്കാരും ജനങ്ങളും പരിഭ്രാന്തരാവുകയും സാധനങ്ങൾ വാങ്ങിവെക്കുകയും ചെയ്യുമ്പോൾ ക്ഷാമം ഉണ്ടാവുകയും വിലവർധനവിന് കാരണമാവുകയും ചെയ്യും. 90-100 രൂപക്ക് വിൽക്കുന്ന ചെറിയ ഉള്ളിയുടെ വില 135 എന്നാണ് മാധ്യമങ്ങളിൽ വന്നത്. ഇതുമൂലം ചെറുകിട വിൽപനക്കാർ വില കൂട്ടി വിൽക്കുന്നതിനുള്ള പ്രവണത ഉണ്ടാകും. സാധനങ്ങളുടെ റീട്ടെയിൽ വിലവിവരം താഴെ കൊടുക്കുന്നു. ആന്ധ്ര ജയ -36-38, സുരേഖ -38, മുളക് -55-60, മല്ലി -75-80, പയർ -70-75, പരിപ്പ് -45-50, കടല -70-72, ഉഴുന്ന് 75-78, തുവര -70-72, സവോള -15-17, ഉരുളക്കിഴങ്ങ് -20-24. വ്യാപാരികൾ സ്റ്റോക്കും വിലയും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും താലൂക്ക് സപ്ലൈ ഓഫിസർമാർ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് പൊതുവിപണിയിലെ പരിശോധന ശക്തമാക്കണമെന്നും കലക്ടർ നിർദേശം നൽകി. യോഗത്തിൽ ജില്ല സപ്ലൈ ഓഫിസർ ഐ. ഹുസൈൻ, താലൂക്ക് സപ്ലൈ ഓഫിസർമാർ, താലൂക്കുകളിൽ നിന്നുള്ള അരി മൊത്തവ്യാപാര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്; ഭാഗ്യചിഹ്നത്തിന് പേരിടാം ആലപ്പുഴ: ആഗസ്റ്റ് 14 മുതൽ 19 വരെ ആലപ്പുഴ ടൗൺ ഹാളിൽ നടക്കുന്ന ദേശീയ സീനിയർ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിെൻറ ഭാഗ്യചിഹ്നത്തിന് പേരിടാൻ വിദ്യാർഥികൾക്ക് അവസരം. എ ഫോർ പേപ്പറിൽ ഭാഗ്യചിഹ്നത്തിെൻറ പേരെഴുതി അയക്കുന്ന ആളിെൻറ പേരും വിദ്യാലയത്തിെൻറ മേൽവിലാസവും (ഫോൺ നമ്പർ ഉൾെപ്പടെ) എഴുതി അഞ്ചുരൂപ സ്റ്റാമ്പ് ഒട്ടിച്ച കവറിൽ അയക്കാം. ജൂൺ 22ന് മുമ്പ് ജില്ല ഇൻഫർമേഷൻ ഓഫിസർ, ജില്ല ഇൻഫർമേഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ, പിൻ -688001 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9447132773. ഡി.എഡ് പ്രവേശനം; അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും 22ന് ആലപ്പുഴ:സർക്കാർ-എയ്ഡഡ് മേഖലയിലെ ഡി.എഡ് പ്രവേശനത്തിനുള്ള അഭിമുഖവും യോഗ്യത സർട്ടിഫിക്കറ്റ് പരിശോധനയും ഇൗമാസം 22ന് രാവിലെ 10.30 മുതൽ ആലപ്പുഴ ഗവ. ടി.ടി.ഐയിൽ നടക്കും. അപേക്ഷ സമർപ്പിച്ചവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
Next Story