Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 9:19 AM GMT Updated On
date_range 15 Jun 2017 9:19 AM GMTഅലങ്കാര മത്സ്യ നിയന്ത്രണം: 300^400 കോടിയുടെ നഷ്ടം
text_fieldsഅലങ്കാര മത്സ്യ നിയന്ത്രണം: 300-400 കോടിയുടെ നഷ്ടം അലങ്കാര മത്സ്യ നിയന്ത്രണം: 300-400 കോടിയുടെ നഷ്ടം കൊച്ചി: അലങ്കാര മത്സ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത് രാജ്യത്ത് 300-400 കോടിയുടെ നഷ്ടം വ്യാപാരികൾക്കുണ്ടാക്കുമെന്ന് ഒാർണമെൻറ് ഫിഷ് അസോസിയേഷൻ. ഏകദേശം ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകും. ആഗോള അലങ്കാരമത്സ്യ വിപണിയിൽ ഒരു ശതമാനമാണ് ഇന്ത്യയുടെ സംഭാവന. 2020ഒാടെ അഞ്ചു ശതമാനമായി ഉയർത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ഇതിനെല്ലാം തിരിച്ചടിയാണ് ഉത്തരവ്. അേക്വാറിയത്തിലും കായലിലും വളർത്തുന്ന മത്സ്യങ്ങൾക്കും നിയന്ത്രണം ഒരുപോലെയാണ്. ഉത്തരവിൽ വ്യക്തതയില്ലാത്തത് വിൽപനക്കാരിൽ ആശങ്കയുണ്ടാക്കുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ഏജൻസികളായ കൊച്ചി സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം, ദേശീയ മത്സ്യ വികസന ബോർഡ് എന്നീ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മത്സ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന സർക്കാറിന് കീഴിലാണ്. 300കോടിയുടെ ചെറുകിട വ്യാപാരം ഇല്ലാതായാൽ കുത്തകകൾക്ക് ഇൗ മേഖലയിൽ കച്ചവടം നടത്താൻ എളുപ്പമാകും. വിദേശ രാജ്യങ്ങളിലെ നിർദേശങ്ങളാണ് കേന്ദ്ര ഉത്തരവിൽ പകർത്തിയിരിക്കുന്നത്. അേക്വാറിയത്തിൽ മീൻ വളർത്തുന്നയാൾ ഫിഷറീസ് വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കണം എന്ന് പറയുന്നു. എന്നാൽ, ഇത്തരം കോഴ്സ് രാജ്യത്ത് പഠിപ്പിക്കുന്നില്ല. മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവർക്ക് ഉത്തരവ് സംബന്ധിച്ച് പരാതി നൽകും. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ 10ന് കൊച്ചി സി.എം.എഫ്.ആർ.െഎയിലേക്ക് മാർച്ച് നടത്തും. തുടർന്ന് അച്യുതൻ ഹാളിൽ കൺവെൻഷൻ സംഘടിപ്പിക്കും. മത്സ്യത്തൊഴിലാളി െഎക്യവേദി കൺവീനർ ചാൾസ് ജോർജ്, അസോസിയേഷൻ പ്രസിഡൻറ് സന്തോഷ് ബേബി, കൺവീനർ അബ്ദുൽ റഷീദ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Next Story