Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 9:19 AM GMT Updated On
date_range 15 Jun 2017 9:19 AM GMTവിദ്യാർഥികളെ പൊലീസ് തല്ലിച്ചതച്ചു; എസ്.െഎയെയും പ്രൊബേഷൻ എസ്.െഎയെയും സ്ഥലം മാറ്റി
text_fieldsbookmark_border
കായംകുളം: കായംകുളത്ത് വിദ്യാർഥികൾക്കുനേരെ പൊലീസ് അതിക്രമം. നോമ്പുകാരനായ വിദ്യാർഥിയെ ക്രൂരമായി തല്ലിച്ചതച്ചു. സി.പി.എം ലോക്കൽ കമ്മിറ്റിയംഗമായ മേടമുക്ക് തുണ്ടിൽ ഫാത്തിമ മൻസിലിൽ എം.എ. സമദിെൻറ മകൻ അംജദിനാണ് (15) സാരമായി പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ എം.എസ്.എം സ്കൂളിന് സമീപമാണ് സംഭവം. സുഹൃത്തായ അസീംകോേട്ടജിൽ ഹാറൂണിെൻറ വീടിന് മുന്നിലെ ഇടവഴിയിൽ ഇരുവരും സംസാരിച്ചുനിൽക്കവെയാണ് എസ്.െഎ മഞ്ജുദാസിെൻറ നേതൃത്വത്തിലുള്ള പൊലീസ് എത്തിയത്. സംഭവത്തെ തുടർന്ന് എസ്.െഎയെയും പ്രൊബേഷൻ എസ്.െഎയെയും എ.ആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. സുഹൃത്തുക്കൾ സംസാരിച്ചുനിൽക്കവെ എത്തിയ പൊലീസ് ഒരു കാരണവുമില്ലാതെ ഇരുവരെയും മർദിക്കുകയായിരുന്നു. ഹാറൂൺ വീട്ടിലേക്ക് ഒാടിക്കയറി രക്ഷപ്പെട്ടു. പിന്നാലെ ഒാടിയ അംജദിനെ തടഞ്ഞുനിർത്തി വീടിെൻറ പോർച്ചിലിട്ട് തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. കഴിഞ്ഞ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാവിഷയത്തിനും എ വൺ നേടിയ അംജദ് നല്ല സ്വഭാവത്തിനുടമയാണെന്ന് നാട്ടുകാർ പറഞ്ഞു. അടിയേറ്റ് താഴെവീണ തന്നെ ബൂട്ട് ഉപയോഗിച്ച് വയറ്റത്ത് ചവിട്ടിയതായും അംജദ് പറഞ്ഞു. ലാത്തിയടിയേറ്റ് വലത് തള്ളവിരലിെൻറ നഖവും ഇളകിയിട്ടുണ്ട്. ബഹളംകേട്ട് ഒാടിക്കൂടിയ സ്ത്രീകൾ അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടും പൊലീസ് മർദനം നിർത്തിയില്ല. സാരമായി പരിക്കേറ്റ അംജദിനെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിക്കാനുള്ള കാരണം അന്വേഷിച്ചതിെൻറ പേരിൽ ഹാറൂണിെൻറ മാതാവ് ഷാനിയുടെ സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നോമ്പുകാരനായിരുന്ന മകനെ കാരണമില്ലാതെ മർദിച്ച എസ്.െഎ മഞ്ജുദാസ്, പ്രബേഷൻ എസ്.െഎ സുധീഷ് എന്നിവരടക്കമുള്ള പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമദ് മുഖ്യമന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമീഷൻ, ചൈൽഡ് ലൈൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരനാണെന്നുകണ്ട് എസ്.െഎ മഞ്ജുദാസിനെയും പ്രബേഷൻ എസ്.െഎ സുധീഷിനെയുമാണ് സ്ഥലം മാറ്റിയത്.
Next Story