Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​െപാലീസ്​ വാഹനം...

​െപാലീസ്​ വാഹനം ഇടിച്ച് മുത്തച്ഛനും പേരക്കുട്ടിക്കും പരിക്ക്​

text_fields
bookmark_border
എരമല്ലൂര്‍: അമിതവേഗം നിരീക്ഷിക്കാൻ പൊലീസിന് നൽകിയ ഇൻറർസെപ്റ്റർ വാഹനം ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരായ മുത്തച്ഛനും പേരക്കുട്ടിക്കും പരിക്കേറ്റു. എരമല്ലൂര്‍ സ്വദേശി ആൻറണി(65), പേരക്കുട്ടി നേഹ ആൻറണി(രണ്ടര) എന്നിവര്‍ക്കാണ് പരിക്ക്. ദേശീയപാതയില്‍ എരമല്ലൂര്‍ കവലക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ പൊലീസ് വാഹനം ബൈക്കി​െൻറ പിന്നിൽ ഇടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ വാഹനത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. അപകടമുണ്ടാക്കിയവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. െപാലീസ് വാഹനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികള്‍ അനുവദിച്ചില്ല. തുടര്‍ന്ന്, മോട്ടോര്‍ വാഹന വകുപ്പി​െൻറ വാഹനത്തില്‍ പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story