Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 9:11 AM GMT Updated On
date_range 15 Jun 2017 9:11 AM GMTനേതാക്കളുടെ ഫോൺ വിളികൾ സി.പി.െഎ പരിശോധിക്കുന്നു
text_fieldsbookmark_border
ആലപ്പുഴ: നേതാക്കളുടെ െപാതുജീവിതം സംശുദ്ധമായിരിക്കണമെന്ന വിശാല ലക്ഷ്യത്തോടെ നേതാക്കന്മാരുടെ ഫോൺ വിളി പരിശോധിക്കാൻ സി.പി.െഎ ഒരുങ്ങുന്നു. ശ്രീവൽസം വിഷയത്തിൽ സി.പി.െഎക്കെതിരെയും അന്വേഷണമാവാമെന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ പ്രസ്താവന പാർട്ടിയിൽ നടത്താൻ ലക്ഷ്യമിടുന്ന കടുത്ത ശുദ്ധികലശത്തിെൻറ ഭാഗമാണെന്ന് സൂചന. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഹരിപ്പാെട്ട പാർട്ടി സ്ഥാനാർഥി പി.പ്രസാദിെൻറ തോൽവിയുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. മണ്ഡലം സെക്രട്ടറി അനീഷിനും അസിസ്റ്റൻറ് സെക്രട്ടറി ദിലീപിനുമെതിരെ ഗുരുതര ആക്ഷേപങ്ങളാണ് പാർട്ടി ഫോറങ്ങളിൽ ഉയർന്നത്. എ.െഎ.വൈ.എഫുകാരുമായുള്ള വിഷയത്തിൽ പാർട്ടി ഇടഞ്ഞുനിൽക്കുന്ന വേളയിലും ശ്രീവൽസം ഗ്രൂപ്പുമായി ഇവർ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നാണ് പരാതി. ചിലർ കാനെത്ത നേരിൽ കണ്ട് പരാതി ബോധിപ്പിച്ചിരുന്നു. ഗ്രൂപ്പിെൻറ മാനേജരായ സ്ത്രീയുമായി മണിക്കൂറുകൾ നീണ്ട ഫോൺ സംഭാഷണം നടന്നിട്ടുണ്ടെന്നും ഫോൺ വിവരം പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കുമെന്നും ചില പേരുകൾ എടുത്ത് പറഞ്ഞുള്ള കത്തുകളും നേതൃത്വത്തിന് ലഭിച്ചിരുന്നു. താൻ കൂടി പെങ്കടുത്ത ആലപ്പുഴ ജില്ല കമ്മിറ്റിയുടെ വാർത്തകൾ പുറത്തുപോയത് കാനെത്ത ചൊടിപ്പിച്ചിരുന്നു. ഇതേതുടർന്നാണ് ഫോൺവിളി പരിശോധനയടക്കമുള്ള കടുത്ത നിലപാട് സ്വീകരിക്കുന്നതിലേക്ക് പോകേണ്ടി വരുമെന്ന കർശന നിർദേശം ഉണ്ടായത്. ഫോൺ രേഖകൾ പാർട്ടി അന്വേഷിച്ചു കണ്ടുപിടിക്കുന്നതിനുപകരം സ്വയം ഹാജരാക്കണമെന്നാണ് നിർദേശം. നിലം നികത്തൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെട്ട നേതാക്കളുടെ പേരിൽ പാർട്ടി തരം താഴ്ത്തൽ അടക്കം നടപടി സ്വീകരിച്ചിരുന്നു. അഴിമതിക്ക് ഏറെ സാധ്യതയുള്ള റവന്യൂ ഉൾപ്പെടെ സുപ്രധാന വകുപ്പുകളാണ് പാർട്ടി കൈകാര്യം ചെയ്യുന്നതെന്നും താഴെത്തട്ടിലുള്ള േനതാക്കൾ എളുപ്പം വശംവദരാകാനിടയുള്ളതിനാൽ കർക്കശ ജാഗ്രത വേണമെന്നുമാണ് കാനത്തിെൻറ നിലപാട്. സംശുദ്ധ പ്രതിഛായയുള്ള നേതാക്കളെ അവതരിപ്പിക്കുക വഴി പൊതു ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് നേതൃത്വത്തിെൻറ പ്രതീക്ഷ. വി.ആർ.രാജമോഹൻ
Next Story