Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്രോളിങ്​ നിരോധനം:...

ട്രോളിങ്​ നിരോധനം: മത്സ്യബന്ധന ബോട്ടുകൾക്ക് വിശ്രമം

text_fields
bookmark_border
എടവനക്കാട്: ബുധനാഴ്ച അർധരാത്രി നിലവിൽ വന്ന ട്രോളിങ് നിരോധനത്തെ തുടർന്ന് വൈപ്പിൻ മുനമ്പം മേഖലയിൽ മത്സ്യബന്ധനത്തിനുപോയ ബോട്ടുകൾ കൂട്ടത്തോടെ തിരിച്ചെത്തി. മത്സ്യലഭ്യത പൊതുവെ കുറവായതിനാൽ കുറേയേറെ ബോട്ടുകൾ ദിവസങ്ങൾക്ക് മുേമ്പ കരക്കടുപ്പിച്ചിരുന്നു. മത്സ്യബന്ധന ഉപകരണങ്ങളും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്കും അറ്റകുറ്റപ്പണി നടത്തേണ്ടവ റിപ്പയറിങ് യാർഡുകളിലേക്കും മാറ്റിത്തുടങ്ങി. നിരോധന കാലയളവിൽ പരമ്പരാഗത വള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളും മാത്രമേ കടലിലിറക്കൂ. ഇന്ധനം നിറക്കാനും കായലോരത്തെ അപൂർവം പമ്പുകൾ മാത്രമേ പ്രവർത്തിക്കൂ. മത്സ്യസംസ്കരണ സ്ഥാപനങ്ങൾക്കും ഐസ് ഫാക്ടറികൾക്കും കാര്യമായ പ്രവർത്തനം ഇക്കാലയളവിലുണ്ടാവില്ല. 47 ദിവസം നീളുന്ന നിരോധനം തീരും വരെ കടലും തീരവും തീരദേശസേനയുെടയും മറൈൻ എൻഫോഴ്സ്മ​െൻറി​െൻറയും സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും. മത്സ്യലഭ്യതക്കുറവും തൊഴിൽക്ഷാമവും സ്പെയർ പാർട്ട്സ് വില വർധനയുമടക്കം പ്രതിസന്ധിയിലാക്കിയ മത്സ്യമേഖലക്ക് ഇക്കുറി നഷ്ടവർഷമായാണ് വിലയിരുത്തപ്പെടുന്നത്.
Show Full Article
TAGS:LOCAL NEWS
Next Story