Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 9:07 AM GMT Updated On
date_range 15 Jun 2017 9:07 AM GMTസി.എസ്.ഐ പള്ളിയുടെ ചുറ്റുമതിൽ നശിപ്പിച്ചു
text_fieldsbookmark_border
കോതമംഗലം: കോളജ് റോഡിലെ സി.എസ്.ഐ പള്ളിയുടെ ചുറ്റുമതിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി. കഴിഞ്ഞ രാത്രിയിലാണ് ദേശീയപാത ഓരത്ത് സ്ഥിതി ചെയ്യുന്ന പള്ളിയുടെ ചുറ്റുമതിൽ നശിപ്പിച്ചത്. ബുധനാഴ്ച രാവിലെ പ്രാർഥനക്ക് എത്തിയവരാണ് ഇത് കണ്ടത്. പള്ളി ഭാരവാഹികൾ നൽകിയ പരാതിയെ തുടർന്ന് കോതമംഗലം െപാലീസ് അന്വേഷണം ആരംഭിച്ചു. കുട്ടമ്പുഴയിൽ കാട്ടാന ശല്യം രൂക്ഷം കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുടിയേറ്റ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം.രണ്ട് ദിവസമായി ഉരുളൻതണ്ണി,തലെവച്ചു പാറ പ്രദേശങ്ങളിൽ എത്തിയ കാട്ടാന കൂട്ടം ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിപ്പിച്ചത്. തെങ്ങും, കവുങ്ങും, റബറും അടക്കം നിരവധി ഫല വൃക്ഷങ്ങളും നശിപ്പിച്ചിരിക്കുകയാണ്.കാട്ടാനകൾ സാധാരണ നിലയിൽ വേനൽ കാലത്ത് വെള്ളവും തീറ്റയും തേടി വരാറുള്ളത്. കൃഷി നാശത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആനകളെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന് കൃഷിക്കാർ ആവശ്യപ്പെട്ടു.
Next Story