Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 9:00 AM GMT Updated On
date_range 15 Jun 2017 9:00 AM GMTറേഷന്‍ ഗോഡൗണിലെ ചുമട്ടുതൊഴിലാളികള്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതായി യൂനിയനുകള്‍
text_fieldsbookmark_border
ആലുവ: റേഷന്‍ വ്യാപാരികള്‍ക്ക് മർദനമേറ്റെന്ന പേരില്‍ എടത്തല എട്ടേക്കര്‍ റേഷന്‍ ഗോഡൗണിലെ ചുമട്ടുതൊഴിലാളികള്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതായി സംയുക്ത യൂനിയനുകൾ ആരോപിച്ചു. റേഷന്‍ വിതരണം അട്ടിമറിക്കാന്‍ റേഷന്‍ വ്യാപാരി സംഘടന പ്രതിനിധികള്‍ എന്ന പേരില്‍ ഗോഡൗണില്‍ വന്ന് ചിലര്‍ മനഃപൂർവം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. ഇതിെൻറ പേരില്‍ വ്യാപാരികള്‍ക്കെതിരെ നിയമനടപടി വരുമെന്ന് കണ്ടപ്പോള്‍ തൊഴിലാളികള്‍ക്കെതിരെ കള്ളക്കേസ് കൊടുക്കുകയായിരുന്നു. സര്‍ക്കാറിെൻറ വാതില്‍പടി റേഷന്‍ വിതരണം അട്ടിമറിക്കാനുള്ള ശ്രമമാണ് വ്യാപാരികള്‍ നടത്തുന്നത്. സര്‍ക്കാർ ഇടപെടല്‍ മൂലം വ്യാപാരികള്‍ക്ക് റേഷന്‍ സാധനങ്ങള്‍ മറിച്ചുവില്‍ക്കാന്‍ കഴിയുന്നില്ല. അതിനാല്‍തന്നെ ഈ ഗോഡൗണ്‍ അവര്‍ ആവശ്യപ്പെടുന്ന മേഖലയിലേക്ക് മാറ്റാന്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് നടക്കാതെവന്നപ്പോള്‍ ഓരോ ചാക്കും തൂക്കി തരണമെന്ന വ്യാപാരികളുടെ ആവശ്യവും തൊഴിലാളികള്‍ അംഗീകരിച്ചിരുന്നു. തൊഴിലാളികള്‍ എല്ലാ നിലക്കും സഹകരിക്കുമ്പോഴും ഗോഡൗണില്‍ പ്രശ്‌നങ്ങളാണെന്ന് വരുത്തിത്തീര്‍ത്ത് സിവില്‍ സപ്ലൈസിനെ ഇവിടെനിന്ന് മാറ്റിക്കാനാണ് വ്യാപാരികള്‍ ശ്രമിക്കുന്നത്. ചുമട്ടുതൊഴിലാളികള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകാന്‍ സംയുക്ത ട്രേഡ് യൂനിയന്‍ സമരസമിതി തീരുമാനിച്ചു. പ്രതിഷേധ യോഗത്തില്‍ കെ.കെ. റഫീഖ് (സി.ഐ.ടി.യു), കെ.കെ. സത്താര്‍ (എ.ഐ.ടി.യു.സി), എം.എം. ഷിഹാബുദ്ദീന്‍ (ഐ.എൻ.ടി.യു.സി), അഷറഫ് വള്ളൂരാന്‍ (എസ്.ടി.യു) എന്നിവര്‍ സംസാരിച്ചു.
Next Story