Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎക്​സൈസ്​ കമീഷണർ...

എക്​സൈസ്​ കമീഷണർ ഒാഫിസ്​ മാർച്ച്​ ഇന്ന്​

text_fields
bookmark_border
കൊച്ചി: മദ്യവർജനം നയമായെടുത്ത എൽ.ഡി.എഫ് ഭരണത്തിലേറിയതിനുശേഷം കേരളത്തിൽ മദ്യമൊഴുക്കാനുള്ള നയമാണ് രൂപവത്കരിച്ചതെന്നും ഇതിനെതിരെ വ്യാഴാഴ്ച എക്സൈസ് കമീഷണർ ഒാഫിസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി ജില്ല സമിതി അറിയിച്ചു. രാവിലെ 9.30ന് ധർണ ആരംഭിക്കും. ഇടതുമുന്നണിയുടെ മദ്യനയം പിൻവലിക്കുന്നതുവരെ ബഹുജനങ്ങളെയും സ്ത്രീകളെയും ഉൾപ്പെടുത്തി വിവിധങ്ങളായ സമര പരിപാടികൾ സംഘടിപ്പിക്കും. ജില്ല പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജ്യോതി വാസ് പറവൂർ, സെക്രട്ടറിമാരായ ഷംസുദ്ദീൻ, മുസ്തഫ, അഡ്വ. അഷ്റഫ് നാഹിയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story