Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 9:51 AM GMT Updated On
date_range 2017-06-14T15:21:17+05:30സ്ത്രീപീഡനങ്ങൾ കൂടുതൽ കുടുംബങ്ങളിൽ ^മന്ത്രി കെ.കെ. ശൈലജ
text_fieldsസ്ത്രീപീഡനങ്ങൾ കൂടുതൽ കുടുംബങ്ങളിൽ -മന്ത്രി കെ.കെ. ശൈലജ ആലപ്പുഴ: സ്ത്രീപീഡനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് കുടുംബങ്ങളിൽ തന്നെയാണെന്ന് മന്ത്രി കെ.കെ. ശൈലജ. സംസ്ഥാന വനിത വികസന കോർപറേഷെൻറ വനിത സ്വയംസംരംഭക വായ്പമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിൽ നിർവഹിക്കുകയായിരുന്നു അവർ. സ്ത്രീകൾ വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടുന്നതാണ് പ്രധാന കാരണം. ഇന്ന് പല സ്ത്രീകൾക്കും പത്രവായന കുറവാണ്. വായനയിലൂടെ അറിവ് സമ്പാദിച്ചാൽ മാത്രമേ സ്ത്രീകൾക്ക് ധൈര്യവും വിവേകവും ഉണ്ടാകൂ. രാജ്യത്ത് ലിംഗപരമായി അസമത്വം കൊടികുത്തി വാഴുകയാണ്. കേരളത്തിൽ സ്ഥിതി ഭിന്നമാണെങ്കിലും സ്ത്രീ രണ്ടാംതരം എന്ന നിലയിൽ ചിലർ നോക്കിക്കാണുന്നു. പുരുഷനൊപ്പം മുഖ്യധാരയിൽ ഇല്ലാത്തതും കുടുംബത്തിെൻറ വരുമാന േസ്രാതസ്സാകാൻ കഴിയാത്തതുമാണ് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. മുദ്ര ലോണ്‍ ലഭിച്ചില്ല; ബാങ്കിന് മുന്നില്‍ യുവ സംരംഭകെൻറ സത്യഗ്രഹം മാവേലിക്കര: മുദ്ര ലോണ്‍ നല്‍കിയില്ലെന്ന് ആരോപിച്ച് ഫെഡറല്‍ ബാങ്ക് പുന്നമൂട് ശാഖക്ക് മുന്നില്‍ യുവസംരംഭകന്‍ സത്യഗ്രഹം നടത്തി. മാവേലിക്കര പല്ലാരിമംഗലം തോണ്ടുകണ്ടത്തില്‍ ആർ. ജീവനാണ് (34) ബാങ്കിന് മുന്നില്‍ സത്യഗ്രഹം നടത്തിയത്. 2017 ജനുവരി 18നാണ് 10 ലക്ഷം രൂപ ലഭിക്കുന്നതിന് മുദ്ര തരുണ്‍ ലോണിനുള്ള അപേക്ഷ ബാങ്കില്‍ സമര്‍പ്പിച്ചത്. അഞ്ചുമാസം കഴിഞ്ഞിട്ടും ബാങ്ക് അധികൃതര്‍ ലോണ്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചില്ലെന്നാണ് ജീവെൻറ ആരോപണം. കൂടാതെ ഇയാള്‍ സമര്‍പ്പിച്ച അപേക്ഷയിലെ തുക 10 ലക്ഷം രൂപ എന്നുള്ളത് അഞ്ചുലക്ഷം ആക്കി മാറ്റുകയും അപേക്ഷയിലെ മറ്റ് വിവരങ്ങളും തിരുത്തി കാഷ് ക്രഡിറ്റ് എന്ന നിലയില്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതായി ജീവന്‍ ആരോപിക്കുന്നു. ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ട കൃത്യമായ രേഖകള്‍ ബാങ്കില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ജീവൻ പറഞ്ഞു. സമരത്തെ തുടര്‍ന്ന് ബാങ്കിെൻറ റീജനല്‍ മാനേജര്‍ സ്ഥലത്തെത്തി ജീവനുമായി ചര്‍ച്ച നടത്തുകയും ലോൺ നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
Next Story