Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 3:19 PM IST Updated On
date_range 14 Jun 2017 3:19 PM ISTമെഡിക്കൽ കോളജിൽ പുതിയ പക്ഷാഘാത ഐ.സി.യു യൂനിറ്റ് തുറന്നു
text_fieldsbookmark_border
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിനെ മികവിെൻറ കേന്ദ്രമാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആധുനികസംവിധാനങ്ങളോടെ സജ്ജമാക്കിയ പക്ഷാഘാത ഐ.സി.യു യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. േട്രാമ കെയർ ആരംഭിക്കുമെന്നും മാസ്റ്റർ പ്ലാൻ തയാറായതായും മന്ത്രി പറഞ്ഞു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മാതൃകയിലാകും ഇത്. സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിൽ ഒരുവർഷത്തിനിടെ 3200 പുതിയ തസ്തിക സൃഷ്ടിച്ചു. പകർച്ചവ്യാധി തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പരിസരശുചീകരണം ഏെറ്റടുക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാണ് ഡെങ്കിപ്പനി വ്യാപകമായത് -മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മെറിയം വര്‍ക്കി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സൈറ, ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാം ലാൽ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്‌ദുസ്സലാം, ആർ.എം.ഒ ഡോ. നോനാം ചെല്ലപ്പൻ, ന്യൂറോളജി വിഭാഗം മേധാവി ഡോ. സി.വി. ഷാജി, ഡോ. സുമ എന്നിവർ പങ്കെടുത്തു. മെഡിക്കല്‍ കോളജില്‍ പൂര്‍വവിദ്യാര്‍ഥി നല്‍കിയ അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ സ്ട്രെച്ചറുകളുടെയും വീല്‍ചെയറുകളുടെയും സമർപ്പണവും മന്ത്രി നിർവഹിച്ചു. ആശുപത്രിയിലെ 14-ാം വാർഡിലാണ് നാലുകിടക്കകളോടെയുള്ള ഐ.സി.യു സജ്ജമാക്കിയത്. ദിവസവും പത്തോളം രോഗികളാണ് മെഡിക്കൽ കോളജിൽ പക്ഷാഘാത ചികിത്സക്ക് എത്തുന്നത്. ഉദ്ഘാടനത്തിനുശേഷം മന്ത്രി വിവിധ വകുപ്പുമേധാവികളുമായും സംഘടനപ്രതിനിധികളുമായും ചർച്ച നടത്തി. മാവേലിക്കര ജില്ല ആശുപത്രി: കീമോതെറപ്പി യൂനിറ്റും നവീകരിച്ച കാഷ്വൽറ്റിയും നാടിന് സമര്‍പ്പിച്ചു മാവേലിക്കര: ജില്ല ആശുപത്രിയില്‍ നവീകരിച്ച കാഷ്വൽറ്റി, കീമോതെറപ്പി യൂനിറ്റ് എന്നിവ ആരോഗ്യമന്ത്രി കെ.കെ. ൈശലജ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിെൻറ ഫണ്ടില്‍നിന്ന് 10 ലക്ഷം വിനിയോഗിച്ചാണ് കീമോതെറപ്പി യൂനിറ്റ് നവീകരിച്ചത്. ജില്ല പഞ്ചായത്ത് ഫണ്ടില്‍നിന്ന് 28 ലക്ഷം രൂപ വിനിയോഗിച്ചാണ് കാഷ്വൽറ്റി നവീകരിച്ചത്. ആര്‍. രാജേഷ് എം.എൽ.എയുടെ ആസ്തി വികസനപദ്ധതിയില്‍ 70 ലക്ഷം വിനിയോഗിച്ച് ഡോര്‍മിട്രി, കാൻറീന്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമമുറി എന്നിവയടങ്ങുന്ന കെട്ടിടത്തിെൻറ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. ജില്ല ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആര്‍. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ഷഹന കെ. മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ, മാവേലിക്കര നഗരസഭാധ്യക്ഷ ലീല അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, കെ.ടി. മാത്യു, കെ.കെ. അശോകന്‍, കെ. സുമ, സന്ധ്യ ബെന്നി, ജേക്കബ് ഉമ്മന്‍, ജെബിന്‍ പി. വര്‍ഗീസ്, ഡി. വസന്താദാസ്, ഡോ. അരുണ്‍ പി.വി, വത്സല സോമന്‍, ഷൈല ലക്ഷ്മണന്‍, ശാന്ത ഗോപാലകൃഷ്ണന്‍, പി. അശോകന്‍ നായര്‍, ഓമന വിജയന്‍, വി. ഗീത, ജി. മുരളി, വിജയമ്മ ഉണ്ണികൃഷ്ണന്‍, സജിനി ജോണ്‍, അഡ്വ. ജി.വിദ്യ, കെ. മധുസൂദനന്‍, കെ. ഗോപന്‍, കെ.എസ്. രവി, സുെൈബെര്‍, അഡ്വ. മുജീബ് റഹ്മാന്‍, ബിനോസ് തോമസ് കണ്ണാട്ട് ചാരുംമൂട് സാദത്ത് എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story