Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 9:49 AM GMT Updated On
date_range 2017-06-14T15:19:45+05:30എലിപ്പനി ബാധിച്ച് പെയിൻറിങ് തൊഴിലാളി മരിച്ചു
text_fieldsമാന്നാർ: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പെയിൻറിങ് തൊഴിലാളി മരിച്ചു. മാന്നാർ കുരട്ടിക്കാട് തുണ്ടിൽ വീട്ടിൽ പരേതനായ കേശവെൻറ മകൻ സുരേന്ദ്രനാണ് (52) മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ദീർഘനാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ച രണ്ടോടെ മരിച്ചു. മാതാവ്: പരേതയായ ജാനകി. ഭാര്യ: പരേതയായ വസുമതി. സഹോദരങ്ങൾ: സരസ്വതി, രാധാമണി, ശശിധരൻ, സരോജിനി, പരേതനായ ഗോപാലകൃഷ്ണൻ. (ചിത്രം എ.പി.ഡി 51) ശരണ്യ ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ വിജയ ഭവനത്തിൽ ബാലചന്ദ്രൻ പിള്ളയുടെയും പരേതയായ ശാരദയുടെയും മകൾ ശരണ്യ (അനു-28) നിര്യാതയായി. സഹോദരങ്ങൾ: ശരത്ചന്ദ്രൻ (കണ്ണൻ), ശബരി ചന്ദ്രൻ.
Next Story