Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 3:16 PM IST Updated On
date_range 14 Jun 2017 3:16 PM ISTമൂവാറ്റുപുഴ നഗരം മാലിന്യ കൂമ്പാരമായി
text_fieldsbookmark_border
മൂവാറ്റുപുഴ: മഴശക്തമായതോടെ മൂവാറ്റുപുഴ നഗരം മാലിന്യക്കൂമ്പാരമായി. നഗരത്തിലെ റോഡരികുകളിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ സമയാ സമയങ്ങളിൽ നീക്കം ചെയ്യുന്നില്ലെന്ന പരാതി ഭരണകക്ഷി അംഗങ്ങൾ തന്നെ ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഓടയും കാനയും വൃത്തിയാക്കി മഴക്കാല പൂർവശുചീകരണം നടക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞെങ്കിലും വാഴപ്പിള്ളിയിൽ മാത്രം ഓടപൊക്കിയെന്ന തൊഴിച്ചാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ അഴുകികിടക്കുന്ന മാലിന്യം നീക്കം ചെയ്യാത്തതുമൂലം മഴ പെയ്തതോടെ ഇവ ചീഞ്ഞ് റോഡിലൂടെ ഒഴുകുകയാണ്. കൊതുകും ഇൗച്ചയും പെറ്റുപെരുകുകയാണ് . മാലിന്യത്തിൽ ചവിട്ടാതേ നഗരത്തിലൂടെ കാൽ നടയാത്രപോലും സാധിക്കുന്നില്ല. വെള്ളൂർക്കുന്നം ബൈപാസ് റോഡ്, കീച്ചേരിപ്പടി, മാർക്കറ്റ് റോഡ്, എവറസ്റ്റ് ജങ്ഷൻ, വാഴപ്പിള്ളി വേ ബ്രിഡ്ജിന് സമീപം, ആശ്രമം ബസ്സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി, 130 ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം മാലിന്യം നീക്കം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്. നഗരത്തിലെ ഓടയിലേക്ക് നിരവധി സ്ഥാപനങ്ങളിൽനിന്ന് അനധികൃതമായി മാലിന്യം ഒഴുക്കുന്നത് തടയുന്നതിനുളള നടപടിയും സ്വീകരിക്കുന്നില്ല. വെള്ളൂർക്കുന്നം, കീച്ചേരിപ്പടി, മാർക്കറ്റ് റോഡ്, കടാതി പ്രധാന സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുെടയും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിെലയും മാലിന്യക്കുഴലുകളടക്കം ഓടയിലേക്ക് തുറന്നു വെച്ചിട്ടുണ്ടെങ്കിലും സ്ലാബ് നീക്കി മാലിന്യം നീക്കംചെയ്യാൻ നടപടി ഉണ്ടായില്ല. നെഹ്റു പാർക്കിന് സമീപമുള്ളകുട്ടികളുടെ പാർക്കിന് മുന്നിലൂടെ കടന്നുപോകുന്ന മാലിന്യക്കുഴലിൽനിന്നും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതിന് നഗരസഭ അധികൃതരാണ് ഒത്താശ ചെയ്യുന്നതെന്ന ആരോപണവും ശക്തമാണ്. നഗരത്തിലെ ഹോട്ടലുകൾ, വാടക വീടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ രാത്രിയിൽ മാലിന്യം കൊണ്ടുവന്ന് റോഡരികുകളിൽ തള്ളുന്നത് പതിവായിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് െറസിഡൻറ്സ് അസോസിയേഷനുകൾ ഉൾെപ്പടെയുള്ളവർ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്ന് നഗരവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story