Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 8:06 AM GMT Updated On
date_range 14 Jun 2017 8:06 AM GMTപെരുമ്പടപ്പ് സെൻറ് ആൻറണീസ് സ്കൂൾ നവതിയുടെ നിറവിൽ
text_fieldsbookmark_border
പള്ളുരുത്തി: പെരുമ്പടപ്പ് സെൻറ് ആൻറണീസ് യു.പി സ്കൂൾ നവതിയുടെ നിറവിൽ.1927ൽ ചെറുപുഷ്പ വിലാസം എന്ന പേരിൽ ആരംഭിച്ച പള്ളിക്കൂടമാണ് പിന്നീട് സെൻറ് ആൻറണീസ് എന്ന് നാമകരണം ചെയ്തത്. സ്കൂളിെൻറ നവതി ആഘോഷം ഡോ. ആൻറണി പൊൻവേലിൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.ആർ. പ്രേം കുമാർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ എം.വി. ബെന്നി, നെൽസൺ ജോബ്, അഡ്വ. സറീന ജോർജ്, പി.ടി.എ പ്രസിഡൻറ് വി.ടി. മധുസൂദൻ, പ്രധാനാധ്യാപിക മേരി മെറ്റിൽഡ, വിരമിച്ച പ്രധാനാധ്യാപിക വിരോണി, എൻ.വി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. പുഴുപ്പേടിയില്‍ പൊറുതിമുട്ടി കൊല്ലംകുടിമുകള്‍ കാക്കനാട്: സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍നിന്ന് പുഴുക്കള്‍ കൂട്ടത്തോടെ എത്തിയതോടെ കൊല്ലംകുടിമുകള്‍ ഭീതിയിലാണ്. കണ്ണംകുളം ചക്കാലപ്പാടം റോഡിലെ വീടുകളിലെ ആളുകളാണ് പുഴുപ്പേടിയില്‍ കഴിയുന്നത്. നല്ല വീടും വൃത്തിയുള്ള പരിസരമാണെങ്കിലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബാംഗങ്ങൾ. മുപ്പതിൽപരം വീടുകള്‍ക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കുറ്റിക്കാടുകളില്‍നിന്നാണ് ചൊറിയന്‍ പുഴുക്കളുടെ ആക്രമണം. മഴ കുറഞ്ഞതോടെയാണ് സമീപത്തെ പറമ്പുകളിലെ കാടുകളില്‍നിന്ന് ചൊറിയന്‍ പുഴുക്കള്‍ കൂട്ടത്തോടെ വീടുകളിലേക്ക് ഇഴഞ്ഞെത്താന്‍ തുടങ്ങിയത്. മൂന്നുദിവസമായി പുഴുക്കളുടെ ഭീതിയിലാണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കഴിയുന്നത്. പുറത്തിറങ്ങിയാല്‍ ശരീരത്തിലോ വസ്ത്രത്തിലോ കയറിക്കൂടുന്ന പുഴുക്കളില്‍നിന്ന് അസഹനീയ ചൊറിച്ചലാണ് അനുഭവപ്പെടുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. പുഴുക്കളെ തുരുത്താന്‍ ചൂലുമായി വീടുകള്‍ക്ക് മുന്നില്‍ മുതിർന്നവര്‍ കാവലാണ്. തൂത്തെറിയുന്തോറും കൂട്ടത്തോടെ പുഴുക്കള്‍ ഇഴഞ്ഞെത്തും. വീടുകളിലെ ഭിത്തികളില്‍ കയറിക്കൂടുന്ന പുഴുക്കള്‍ രാത്രിയില്‍ കിടപ്പുമുറികളിലേക്കും അടുക്കളയിലേക്കുവരെ എത്തിയതോടെ പൊറുതിമുട്ടിയിരിക്കുകയാണ് ആളുകള്‍. തുടര്‍ച്ചയായി മഴപെയ്താല്‍ പുഴുക്കളുടെ ആക്രമണത്തിന് ശമനമുണ്ടാകും. എന്നാല്‍, മഴ മാറി നില്‍ക്കുമ്പോഴാണ് കൂട്ടത്തോടെ എത്തുന്നത്. വീടുകളിലെ മതിലുകളിലെ പായലാണ് പുഴുക്കളുടെ പ്രധാന ആഹാരം. സമീപത്തെ മരിച്ചീനികളുടെയും ചെറുസസ്യങ്ങളുടെയും ഇലകള്‍ തീര്‍ന്നതോടെയാണ് വീടുകളിലേക്ക് എത്താന്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമായിരുന്നു പുഴുശല്യം. ഇത്തവണ കാര്യമായ ആക്രമണമാണ് പുഴുക്കളില്‍നിന്നുണ്ടാകുന്നതെന്ന് കുടിലില്‍ നിസാര്‍ പറഞ്ഞു. വീട്ടിനുള്ളിലെ വസ്ത്രങ്ങളിലും കട്ടിലിലുംവരെ പുഴുക്കൾ എത്തിയതോടെ ദുരിതത്തിലായിരിക്കുകയാണ് കുടുംബാംഗങ്ങള്‍.
Next Story